ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ചെമ്പുകമ്പി മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ ഷോക്കേറ്റു മരിച്ചു .

0

ഡാളസ് : ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ചെമ്പുകമ്പി മോഷിടിക്കാന്‍ ശ്രമിച്ചയാള്‍ ജൂണ്‍ 23 ഞായറാഴ്ച വൈദ്യുതാഘാതമേറ്റു മരിച്ചതായി ഡാളസ് പോലീസ് അറിയിച്ചു.

ഞായറാഴ്ച രാവിലെ 3.15 നാണ് നോര്‍ത്ത് സെന്‍ട്രല്‍ എക്‌സപ്രെസ് വെ ഒലിവ് സ്ട്രീറ്റില്‍ 25ക്കാരനായ ഗബ്രിയേല്‍ മോന്‍ഹരസിന്റെ മൃതദേഹം നില്ത്തു വീണു കിടക്കുന്നതായി സമീപത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ആരോ വെടിയേറ്റു നിലത്തു കിടക്കുന്നതായിട്ടാണ് പോലീസിന് ആദ്യം വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പോലീസ് മൃതശരീരത്തില്‍ നിടത്തിയ പരിശോധനയിലാണ് ഷോക്കേറ്റു മരിച്ചതാണെന്ന് കണ്ടെത്തിയത്.

ഡാളസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറും സംഭവ സ്ഥലത്തെത്തി. മരണകാരണം സ്ഥിരീകരിച്ചു.

ഗബ്രിയേല്‍ റബര്‍ കൈ ഉറകള്‍ ധരിച്ചിരുന്നതായും, ട്രാന്‍സ്‌ഫോര്‍മറില്‍ കറുത്ത അടയാളം കണ്ടെത്തിയതായും, അവിടെ നിന്നും 2030 അടി അകലെയാണ് മൃതദേഹം കിടന്നിരുന്നതെന്നും പോലീസ് പറഞ്ഞു.

ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും വലിയൊരു ശബ്ദം കേട്ടതായി ദൃക്‌സാക്ഷി പോലീസിനെ അറിയിച്ചു. സംഭവത്തെ കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You might also like

-