കൃഷിയിടത്ത് ജോലിചെയ്തിരുന്ന യുവാവിന്റെ ജനനേന്ദ്രിയം നായകടിച്ചെടുത്തു
വ്യാഴാഴ്ച രാവിലെ പാടത്ത് ജോലിയില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് നായ യുവാവിന്‍റെ ജനനേന്ദ്രിയം കടിച്ചെടുത്തത്.കരണിന്റെ നിലവിളി കേട്ട് സമീപത്തെ ഗ്രാമവാസികൾ എത്തി പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്ത് നിന്ന് രക്തം വാർന്നൊലിച്ച് നിലത്ത് കിടക്കുന്നതാണ് കണ്ടത്.
ചണ്ഢീഗഡ്|ഹരിയാനയിലെ കർണാലിൽ പാടത്തു ജോലിചെയ്തിരുന്ന യുവാന്റെ ജനനിയെന്ദ്രിയം പിറ്റ്ബുൾ നായ കടിച്ചെടുത്തു.യുവാവിന്‍റെ ജനനേന്ദ്രിയം കടിച്ചെടുത്ത നായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലുള്ള കരണ്‍ എന്ന മുപ്പതുകാരന് നേരെയാണ് പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയുടെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാവിലെ പാടത്ത് ജോലിയില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് നായ യുവാവിന്‍റെ ജനനേന്ദ്രിയം കടിച്ചെടുത്തത്.കരണിന്റെ നിലവിളി കേട്ട് സമീപത്തെ ഗ്രാമവാസികൾ എത്തി പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്ത് നിന്ന് രക്തം വാർന്നൊലിച്ച് നിലത്ത് കിടക്കുന്നതാണ് കണ്ടത്. ഗുരുതരമായി പരുക്കേറ്റ കരണിനെ നാട്ടുകാര്‍ ചേര്‍ന്ന് ഗാരോണ്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നിടെ ആരോഗ്യനില ഗുരുതരമായതോടെ കര്‍ണാലിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് നായയെ തല്ലിക്കൊന്നു.
കൃഷിയിടത്തിലെ യന്ത്രത്തിനിടയില്‍ ഇരിക്കുകയായിരുന്ന പിറ്റബുള്‍ നായ യുവാവ് യന്ത്രം പ്രവര്‍ത്തിപ്പിക്കാനെത്തിയതോടെ കരണിന് നേര്‍ക്ക് പാഞ്ഞെടുത്ത് ജനനേന്ദ്രീയത്തില്‍ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. നായയെ പലതവണ വേര്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടും നടന്നില്ല ഒടുവില്‍ സമീപത്ത് കിടന്ന തുണികഷ്ണം നായയുടെ വായിലേക്ക് കയറ്റിയ ശേഷമാണ് യുവാവിന് ജനനേന്ദ്രീയം പുറത്തെടുക്കാനായത്. യുവാവിന്‍റെ പരാതിയില്‍ നായയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.
ഒരാഴ്ചയായി ഈ നായ അവിടെ കറങ്ങിനടക്കുന്നുണ്ടെന്നും ഒരു ഗ്രാമവാസിയെ ഇതിനകം ഈ നായ കടിച്ചിട്ടുണ്ടെന്നും ഗ്രാമവാസികൾ പറഞ്ഞു.