ഡാലസില്‍ വാഹനാപകടം; സഹോദരിമാര്‍ കൊല്ലപ്പെട്ടു

മക്കാറിയൊ ഹെര്‍ണാണ്ടസ് (61) ഓടിച്ചിരുന്ന പിക്കപ്പ് ഇവരുടെ കാറില്‍ വന്നിടിക്കുകയായിരുന്നു.

0

ഫ്രിസ്‌ക്കൊ (ഡാലസ്): ഡാലസ് ഫ്രിസ്‌ക്കൊയിലുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ഥിനികളായ രണ്ടു സഹോദരിമാര്‍ കൊല്ലപ്പെടുകയും കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഏപ്രില്‍ 27 ശനിയാഴ്ച രാത്രി 9.30 നായിരുന്നു അപകടം. ഹോണ്ടാ സെഡാനില്‍ യാത്ര ചെയ്തിരുന്ന അഞ്ചുപേരാണ് അപകടത്തില്‍പെട്ടത്.

മക്കാറിയൊ ഹെര്‍ണാണ്ടസ് (61) ഓടിച്ചിരുന്ന പിക്കപ്പ് ഇവരുടെ കാറില്‍ വന്നിടിക്കുകയായിരുന്നു. അപകടത്തിനുശേഷം വാഹനം നിര്‍ത്താതെ ഓടിച്ചു പോയ ഹെര്‍ണാണ്ടസിനെ പിന്നീട് പൊലീസ് പിടികൂടി ജയിലിലടച്ചു. 450,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഫ്രിസ്‌ക്കൊ ഐഎസ്ഡി വേക്ക്‌ലാന്ന്ന്‍ഡ് ഹൈസ്കൂള്‍ വിദ്യാര്‍ഥികളായ ഹെയ്!ഡന്‍ വിസ്മാന്‍ (18), പെയ്ട്ടന്‍ വിസ്മാന്‍ (16) എന്നിവരാണ് മരിച്ചവര്‍. അപകടത്തില്‍പെട്ട മൂന്നു പേരെകുറിച്ചുള്ള വിശദവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മരിച്ച ഇരുവരും സീറ്റ് ബല്‍റ്റ് ധരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സ്കൂളിലെ സമര്‍ഥരായ വിദ്യാര്‍ഥികളായിരുന്ന ഇരുവരുമെന്ന് സഹപാഠികള്‍ പറഞ്ഞു.

വിദ്യാര്‍ഥിനികളുടെ മരണത്തെ തുടര്‍ന്നു കൗണ്‍സിലിങ് ആവശ്യമുള്ളവര്‍ക്ക് ചൊവ്വാഴ്ച അതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. പിക്കപ്പ് ഓടിച്ചിരുന്ന ഹെര്‍ണാണ്ടസിന്റെ പേരില്‍ രണ്ടു കേസ്സുകള്‍ നിലവിലുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. മദ്യപിച്ചു വാഹനമോടിച്ചതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

You might also like

-