മാമുക്കോയയുടെ മൃതദേഹം വൈകിട്ട് മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും .സംസ്‌കാരം നാളെ

കോഴിക്കോടന്‍ ഭാഷയ്ക്ക് ഇത്രമേല്‍ സൗന്ദര്യമുണ്ടെന്ന് ലോകത്തെ അറിയിച്ച ഒരു കലാകാരനുണ്ടാകില്ല. അത്രമനോഹരമായാണ് മാമുക്കോയ തന്റെ കഥാപാത്രങ്ങളിലൂടെ കോഴിക്കോടന്‍ ഭാഷയെ വരച്ചുകാട്ടുന്നത്. ഓരോ കഥാപാത്രങ്ങളിലും തന്റേതായ കൈയൊപ്പ് ചാര്‍ത്താന്‍ മാമുക്കോയ മറന്നിരുന്നില്ല

0

കോഴിക്കോട് | അന്തരിച്ച പ്രിയ നടൻ മാമുക്കോയയുടെ മൃതദേഹം വൈകിട്ട് മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കോഴിക്കോട് ടൗണ്‍ ഹാളില്‍ രാത്രി പത്ത് മണി വരെയാണ് പൊതുദര്‍ശനം. രാത്രി ഭൗതികശരീരം വീട്ടിലേക്കെത്തിക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. നാളെ രാവിലെ പത്ത് മണിയോടെ ആയിരിക്കും സംസ്‌കാരം നടക്കുകയെന്നും മേയര്‍ പറഞ്ഞു.കോഴിക്കോട് മൈത്ര ആശുപത്രിയില്‍ വച്ചായിരുന്നു മാമുക്കോയയുടെ അന്ത്യം. ഏപ്രില്‍ 24 ന് മലപ്പുറം വണ്ടൂരിലെ സെവന്‍സ് ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.

കോഴിക്കോടന്‍ ഭാഷയ്ക്ക് ഇത്രമേല്‍ സൗന്ദര്യമുണ്ടെന്ന് ലോകത്തെ അറിയിച്ച ഒരു കലാകാരനുണ്ടാകില്ല. അത്രമനോഹരമായാണ് മാമുക്കോയ തന്റെ കഥാപാത്രങ്ങളിലൂടെ കോഴിക്കോടന്‍ ഭാഷയെ വരച്ചുകാട്ടുന്നത്. ഓരോ കഥാപാത്രങ്ങളിലും തന്റേതായ കൈയൊപ്പ് ചാര്‍ത്താന്‍ മാമുക്കോയ മറന്നിരുന്നില്ല. അത് പ്രേക്ഷകരും നിറമനസോടെ ഏറ്റെടുത്തു .പഠനശേഷം അറുപതുകളിൽ കല്ലായിപ്പുഴയുടെ തീരത്ത് മരമളന്നു തുടങ്ങിയ മാമുക്കോയ നാടകങ്ങളിലൂടെയാണ് സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയത്.മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയെല്ലാത്തിലും വിദഗ്ധനായി. അതോടൊപ്പം സ്കൂൾ പഠനകാലത്ത് തുടങ്ങിയ നാടകവും ഒരുമിച്ചുകൊണ്ടുപോകാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മലബാര്‍ ഭാഗത്തെ ഭാഗത്തെ നിരവധി നാടക- സിനിമാ പ്രവര്‍ത്തകരുമായി സൗഹൃദമുണ്ടായിരുന്നു. കെ ടി മുഹമ്മദ്, വാസു പ്രദീപ്, ബി മുഹമ്മദ് (കവിമാഷ്), എ കെ പുതിയങ്ങാടി, കെ ടി കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

You might also like

-