കേന്ദത്തിനെതിരെ തുറന്ന യുദ്ധം മമതയുടെ നിരാഹാരംകൊൽക്കത്തയിൽ

സിബിഐ നടപടിയിൽ പ്രതിഷേധിച്ച് മെട്രോ ചാനലിനടുത്ത് രാത്രി തന്നെ സത്യഗ്രഹ സമരം ആരംഭിച്ച മമത ബാനർജി വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ്.

0

കൊൽക്കത്ത: സി ബി ഐ ഉപയോഗിച്ച് ബംഗാൾ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സിബിഐ നടപടിയിൽ പ്രതിഷേധിച്ച് മെട്രോ ചാനലിനടുത്ത് രാത്രി തന്നെ സത്യഗ്രഹ സമരം ആരംഭിച്ച മമത ബാനർജി വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ്.
ആരോപണ വിധേയനായ കൊൽക്കത്ത സിറ്റി പൊലീസ് കമ്മീഷണർ രാജീവ് കുമാറും പന്തലിലെത്തിയിട്ടുണ്ട്.1989 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാർ 2016ലാണ് കൊൽക്കത്ത സിറ്റി പൊലീസ് കമ്മീഷണറായി നിയമിതനായത്. കോളിളക്കം സൃഷ്ടിച്ച ശാരദ, റോസ് വാലി കേസുകൾ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘങ്ങളുടെ തലവനായിരുന്നു രാജീവ് കുമാർ.അതിനിടെ കൊൽക്കൊത്തയിലെ സി ബി ഐ ഓഫീസിന് സി ആർ പി ഫ് സുരക്ഷാ ഏർപ്പെടുത്തി .നാളെ സി ബി ഐ പ്രശ്‍നം ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കും

You might also like

-