തിരിച്ചടിക്ക് ! ബംഗാളില്‍ വന്‍ റാലിയുമായി മുഖ്യമന്ത്രി മമത.
കൊല്‍ക്കത്തയിലെ റാലി തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ശക്തി പ്രകടനമാക്കുകയാണ് മമതയുടെ ലക്ഷ്യം.
കൊല്‍ക്കത്ത: ബംഗാളില്‍ വന്‍ റാലിയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ റാലി തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ശക്തി പ്രകടനമാക്കുകയാണ് മമതയുടെ ലക്ഷ്യം. ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും പ്രചാരണങ്ങള്‍ക്ക് ഒരുപടി മുകളില്‍ എത്തുകയാണ് മമത ഈ റാലി കൊണ്ട് ഉദ്ദേശിക്കുന്നത് എന്നതില്‍ സംശയമില്ല. നൂറ് കണക്കിന് ആളുകളാണ് കൊല്‍ക്കത്തയിലെ റാലിയിലേക്ക് എത്തുന്നത്.
അതേസമയം ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഒറ്റ ബിന്ദുവിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. ഈശ്വര ചന്ദ്ര വിദ്യാസാഗര്‍ എന്ന നവോത്ഥാന നായകനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള‍്‍ ബംഗാള്‍ രാഷ്ട്രീയം നീങ്ങുന്നത്. ഇന്നലെ നടന്ന അമിത് ഷായുടെ റാലിക്കിടിയുണ്ടായ സംഘര്‍ഷത്തില്‍ ഈശ്വര ചന്ദ്ര വിദ്യാസാഗറുടെ പ്രതിമ തകര്‍ന്നിരുന്നു. സംഭവത്തില്‍ പരസ്പരം പഴിചാരുകയാണ് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും.
മമതക്കെതിരെ കടുത്ത വിമര്‍ശനമാണ് ബിജെപി ഉന്നയിക്കുന്നത്. അധികാരം നഷ്ടപ്പെടുമെന്ന ഭയത്താല്‍ അക്രമം അഴിച്ചുവിടുകയാണ് മമത എന്നാണ് മോദി തന്‍റെ റാലിയ്ക്കിടെ ആഞ്ഞടിച്ചത്. എന്നാല്‍ ഇതിനെല്ലാമുള്ള മറുപടി ഈ റാലിയില്‍ മമത നല്‍കുമെന്നാണ് കരുതുന്നത്.