ഡോക്ടര്‍‍മാരുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചു സരത്തിൽനിന്നും പിന്മാറണമെന്ന് മമത

പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം അഞ്ച് ദിവസത്തിലധികം നീണ്ട സാഹചര്യത്തിലാണ് സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയത്

0

കൊൽക്കൊത്ത :ഡോക്ട്ടർ മാരുടെ സമരം ദേശവ്യാപകമായതോടെ സമരം ചെയ്യുന്ന ഡോക്ട്ടർ മാരുടെ പരാധിനിധികളുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സമരം ചെയ്‌യുന്ന ഡോക്ട്ടർമാരുടെ പ്രതിനിധികളുമായി ചർച്ചനടത്തി ഡോക്ടരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചുവെന്ന് പ്രതിഷേധക്കാരോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഉറപ്പ്. ഡോക്ടര്‍‍മാരുടെ സുരക്ഷയും സഹകരണവും ഉറപ്പാക്കും. അക്രമികളെ അഴിക്കുളളിലാകുമെന്നും ഡോക്ടര്‍മാര്‍ക്ക് മമത ഉറപ്പ് നല്‍‍കി. സമരത്തില്‍ നിന്ന് പിന്മാറി ജോലിയില്‍ പ്രവേശിക്കണമെന്ന് ഡോക്ടര്‍മാരോട് മമത ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം അഞ്ച് ദിവസത്തിലധികം നീണ്ട സാഹചര്യത്തിലാണ് സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയത്. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മമത വ്യക്തമാക്കി.

ആവശ്യങ്ങള്‍ അംഗീകരിച്ച സാഹചര്യത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍‍ ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കണമെന്നും മമത ആവശ്യപ്പെട്ടു. അതേസമയം ഡോക്ടര്‍മാര്‍ തന്നോട് മോശമായി പെരുമാറിയെന്നും മമത കുറ്റപ്പെടുത്തി. മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ചാണ് പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ കാണാന്‍ ശ്രമിച്ചത്. എന്നിട്ടും കൂടിക്കാഴ്ചക്ക് വിസമ്മതിച്ചു. ഡോക്ടര്‍മാരെ ഉന്നം വെക്കുന്ന സര്‍ക്കാറല്ല തന്റേത്. രോഗികളും പല ഡോക്ടര്‍മാരും ഈ സമരത്തെ അനുകൂലിച്ചിരുന്നില്ലെന്നും ബംഗാളിലുടനീളം രോഗികള്‍ വലഞ്ഞുവെന്നും മമത കൂട്ടിച്ചേര്‍‍ത്തു. സമരം ശക്തമായതിന് പിന്നാലെ കേന്ദ്രം ‌സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടിയതോടെയാണ് മമത നിലപാട് മയപ്പെടുത്തിയത്. ചീഫ് സെക്രട്ടറി ആരോഗ്യ വകുപ്പ് സെക്രട്ടറി, ആരോഗ്യ മന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ ഉന്നത തല യോഗം ചേര്‍ന്ന ശേഷമാണ് മമത വാര്‍ത്ത സമ്മേളനം നടത്തിയത്. സംസ്ഥാനത്തിന് പുറത്തേക്ക് കൂടി വ്യാപിച്ച സമരം ഡോക്ടര്‍മാര്‍ ഇതോടെ അവസാനിപ്പിച്ചേക്കും.

You might also like

-