മാലദ്വീപില്‍732 ഇന്ത്യക്കാരുമായി നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ കപ്പല്‍
കൊച്ചിയിലെത്തുന്ന ഈ കപ്പലിൽ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. നാനൂറോളം പേര്‍ മലയാളികളാണ്.
കൊച്ചി: മാലദ്വീപില്‍ നിന്ന് 732 ഇന്ത്യക്കാരുമായി നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ കപ്പല്‍ പുറപ്പെട്ടു. നാളെ രാവിലെ കൊച്ചിയിലെത്തുന്ന ഈ കപ്പലിൽ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. നാനൂറോളം പേര്‍ മലയാളികളാണ്. കൊച്ചിയിലെത്തുമ്പോള്‍ ആര്‍ക്കെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ ആശുപത്രിയിലേക്കു മാറ്റും.പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവര്‍ക്ക് വീട്ടിലേക്കു പോകാന്‍ കാബിന്‍ തിരിച്ച 40 കാറുകള്‍ സജ്ജമാണ്.
ഇവരെ പൊലീസ് അകമ്പടിയിൽ വീടുകളിലെത്തിക്കും. വീടുകളില്‍ 14 ദിവസം ക്വാറന്റീനിൽ കഴിയണം.മറ്റു യാത്രക്കാരെ വിവിധ ജില്ലകളിലേക്കു 40 കെഎസ്ആര്‍ടിസി ബസുകളിലെത്തിക്കും. ഒരു ബസില്‍ 30 പേരെ വീതമാകും കയറ്റുക. ഇവരും വീടുകളില്‍ 14 ദിവസം ക്വാറന്റീനിൽ കഴിയണം.ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കെഎസ്ആര്‍ടിസി ബസുകളില്‍ എറണാകുളത്തെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലെത്തിക്കും. 14 ദിവസത്തിനു ശേഷം നാട്ടില്‍ പോകാം.