മലയാറ്റൂരില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം
2018 മാര്‍ച്ച് 1നാണ് മലയാറ്റൂര്‍ കുരിശ്മുടി റെക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാടിനെ പള്ളിയിലെ കപ്യാര്‍ ജോണി കുത്തിക്കൊലപ്പെടുത്തിയത്
കാലടി :മലയാറ്റൂരില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം
എറണാകുളം മലയാറ്റൂരില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം.പള്ളിയിലെ കപ്യാരായിരുന്ന ജോണിക്കാണ് ജീവപര്യന്തം തടവും 1ലക്ഷം രൂപ പിഴയും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്.മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ റെക്ടര്‍ സേവ്യര്‍ തേലക്കാടാണ് 2 വര്‍ഷം മുന്‍പ് കപ്യാര്‍ ജോണിയുടെ കുത്തേറ്റ് മരിച്ചത്.
റെക്ടര്‍ സേവ്യര്‍ തേലക്കാടിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ജോണിക്ക് ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികം തടവ് അനുഭവിക്കണമെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഡോക്ടര്‍ കൗസര്‍ എടപ്പഗത്ത് ഉത്തരവില്‍ വ്യക്തമാക്കി.2018 മാര്‍ച്ച് 1നാണ് മലയാറ്റൂര്‍ കുരിശ്മുടി റെക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാടിനെ പള്ളിയിലെ കപ്യാര്‍ ജോണി കുത്തിക്കൊലപ്പെടുത്തിയത്.റെക്ടറെ കുത്തിയ ശേഷം കാട്ടിലേക്ക് ഓടിയൊളിച്ച പ്രതിയെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.ജോലിയില്‍ നിന്ന് പിരിച്ചുവിട്ട വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
പള്ളിയിലെ കപ്യാരായിരുന്ന ജോണിയാണ് വൈദികനെ കുത്തിയത്.തന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജോണി ഫാദറിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെത്തുടര്‍ന്ന് ജോണി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
അറസ്റ്റിലായി റിമാന്‍റില്‍ കഴിഞ്ഞിരുന്ന പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.എന്നാല്‍ കോടതി ജീവപര്യന്തം വിധിച്ചതോടെ ജോണിയെ വീണ്ടും ജയിലിലേക്ക് മാറ്റി.