ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരില്‍ മലയാളികളും ,ഹിമാചലിൽ 413 തീർത്ഥാടകരെ രക്ഷപ്പെടുത്തി
ഹിമാചലിൽ 413 തീർത്ഥാടകരെ രക്ഷപ്പെടുത്തി. മഴയും പ്രളയ സമാനമായ സാഹചര്യത്തെയും തുടർന്ന് കുടുങ്ങിക്കിടന്ന വരെയാണ് രക്ഷപ്പെടുത്തിയത്. കിന്നൗർ – കൈലാസ് യാത്ര റൂട്ടിൽ കുടുങ്ങിക്കിടന്ന വരെയാണ് രക്ഷപ്പെടുത്തിയത്.
ഡെറാഡൂണ്‍| മേഘവിസ്‌ഫോടനത്തെതുടർന്നുള്ള മിന്നല്‍പ്രളയത്തിൽ ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരില്‍ മലയാളികളും. ടൂര്‍ പാക്കേജിന്റെ ഭാഗമായി പോയവരില്‍ 28 മലയാളികള്‍ ഉണ്ട്. ഇതില്‍ 20 പേര്‍ മുംബൈയില്‍ താമസമാക്കിയ മലയാളികളാണ്. ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഘം ഹോട്ടലില്‍ നിന്നും ഗംഗോത്രിയിലേക്ക് തിരിച്ചത്. എല്ലാവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആണ്. എന്നാല്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണെന്ന്
ഗോപാലകൃഷ്ണന്‍, ശ്രീരഞ്ജിനി ദേവി, നാരായണന്‍ നായര്‍, ശ്രീദേവി പിള്ള, ശ്രീകല ദേവി, അക്ഷയ് വേണുഗോപാല്‍, വിവേക് വേണുഗോപാല്‍, അനില്‍ മേനോന്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ളവര്‍. എല്ലാവരും ബന്ധുക്കളാണ്.ഇവര്‍ സുരക്ഷിതരാണെന്ന് ജില്ലാ ഭരണകൂടംജില്ലാഭരണകൂടം നൽകുന്ന സൂചന . കൂടുതല്‍ പ്രശ്‌നം വരികയാണെങ്കില്‍ ഇവരെ എയര്‍ലിഫ്‌ററ് ചെയ്‌തേക്കും
അതേസമയം കനത്തമഴയെത്തുടർന്ന് ഹിമാചൽ പ്രദേശലും മണ്ണിടിച്ചാലും മലവെള്ളപാച്ചിലും ഉണ്ടായി ,ഹിമാചലിൽ 413 തീർത്ഥാടകരെ രക്ഷപ്പെടുത്തി. മഴയും പ്രളയ സമാനമായ സാഹചര്യത്തെയും തുടർന്ന് കുടുങ്ങിക്കിടന്ന വരെയാണ് രക്ഷപ്പെടുത്തിയത്. കിന്നൗർ – കൈലാസ് യാത്ര റൂട്ടിൽ കുടുങ്ങിക്കിടന്ന വരെയാണ് രക്ഷപ്പെടുത്തിയത്.
ബുധനാഴ്ച കിന്നൗറിൽ മേഘവിസ്ഫോടനവും കനത്ത മഴയും റിപ്പോർട്ട് ചെയ്യപ്പെട്ടു, ബുധനാഴ്ച രാവിലെ ടാങ്ലിംഗ് ഡ്രെയിനിന് മുകളിലുള്ള ഒരു പാലം ഒലിച്ചുപോയി. ദേശീയ ദുരന്ത നിവാരണ സേനയുമായി ചേർന്ന് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ബുധനാഴ്ച രാവിലെയാണ് കിന്നൗർ ട്രെക്ക് റൂട്ടിൽ കുടുങ്ങിക്കിടക്കുന്ന തീർത്ഥാടകരെക്കുറിച്ച് ജില്ലാ ഭരണകൂടത്തിന് സന്ദേശം ലഭിച്ചത്.തുടർന്ന് ഐടിബിപിയെ അറിയിക്കുകയും അവർ രക്ഷാസംഘത്തെ വിന്യസിക്കുകയും ചെയ്തു.