വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് സില്‍വര്‍ ജൂബിലി

ശ്രീ. പി. പി. ചെറിയാന്‍,  ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് മീനാ നിബു, ഇന്ത്യ പ്രസ് ക്ലബ്   ഓഫ് നോർത്ത് ടെക്സാസ്  മുൻ പ്രസിഡന്റ് ടി. സി. ചാക്കോ മലയാളഭാഷാ പണ്ഡിതനായ പ്രൊഫ. ജോയി പല്ലാട്ടുമഠം മുതലായവര്‍ പെങ്കെടുത്തു പ്രസംഗിച്ചു.

0

ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഡാളസിലെ പ്രതിഭാ ശാലികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ  ജൂബിലി ടാലെന്റ് നൈറ്റ് 2020 വര്‍ണാഭമായി നിശബ്ദ പ്രാര്‍ത്ഥനക്കു ശേഷം അമേരിക്കന്‍ നാഷണല്‍ ആന്തത്തോടും മീനാ നിബു നടത്തിവരുന്ന സ്വരജതി സ്കൂള്‍ ഓഫ് ആര്‍ട്‌സ് കുട്ടികളുടെ ഇന്ത്യന്‍ ദേശീയ ഗാനത്തോടെയും ആരംഭിച്ച പരിപാടികള്‍ മുഖ്യാതിഥിയായി മലയാളിയും സിറ്റി ഓഫ് കോപ്പേല്‍ കൗണ്‍സില്‍മാനുമായ ബിജു മാത്യു ഉല്‍ഘാടനം ചെയ്തു.

വിശിഷ്ടാധിതികളായി ഹൂസ്റ്റണില്‍ നിന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്. കെ. ചെറിയാന്‍, ബിസിനസ് ഫോറം ഹൂസ്റ്റണ്‍ പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് ഈപ്പന്‍ ജോര്‍ജ് എന്നിവരോടൊപ്പം ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ഡബ്ല്യൂ. എം. സി. നോര്‍ത്ത് അമേരിക്കയുടെ ചെയര്‍മാന്‍ പി. സി. മാത്യു, ബിസിനസ് ഫോറം പ്രസിഡന്റ് ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, അമേരിക്കന്‍ മലയാളി പത്രപ്രവര്‍ത്തന മേഖലയിലെ സീനിയർ മാധ്യമപ്രവർത്തകനും ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ജനറൽ സെക്രട്ടറിയുമായ  ശ്രീ. പി. പി. ചെറിയാന്‍,  ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് മീനാ നിബു, ഇന്ത്യ പ്രസ് ക്ലബ്   ഓഫ് നോർത്ത് ടെക്സാസ്  മുൻ പ്രസിഡന്റ് ടി. സി. ചാക്കോ മലയാളഭാഷാ പണ്ഡിതനായ പ്രൊഫ. ജോയി പല്ലാട്ടുമഠം മുതലായവര്‍ പെങ്കെടുത്തു പ്രസംഗിച്ചു.

പ്രൊവിന്‍സ് പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സുബി ഫിലിപ്പ് പരിപാടികള്‍ നിയന്ത്രിച്ചു. സിറ്റി ഓഫ് കോപ്പലില്‍ താന്‍ പ്രവര്‍ത്തിച്ചു മുമ്പോട്ടു വന്നതിനാലാണ് സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞതെന്നും അമേരിക്കന്‍ ഭരണ രംഗത്തേക്ക് കടന്നു വരുവാന്‍ ഓരോ മലയാളിയും പരിശ്രമിക്കണമെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒരുക്കിയ ഈ കലാസന്ധ്യ താന്‍ ആസ്വദിച്ചുവെന്നും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാ ആശംസകളും നേരുന്നു എന്നും കൗണ്‍സില്‍മാന്‍ ബിജു മാത്യു പറഞ്ഞു. പ്രൊവിന്‍സ് പ്രസിഡന്റ് വര്ഗീസ് മൊമെന്റോ നല്‍കി കൌണ്‍സില്‍മാന്‍ ബിജു മാത്യുവിനെ ആദരിച്ചു.

മെയ് ഒന്ന്, രണ്ടു, മൂന്ന് തീയതികളില്‍ ഹൂസ്റ്റണിലുള്ള ഡബിള്‍ ട്രീ ഹോട്ടല്‍ ബൈ ഹില്‍ട്ടണില്‍ വച്ച് നടക്കുന്ന നോര്‍ത്ത് അമേരിക്ക റീജിയന്‍ കോണ്ഫറന്‌സിന്റെ (ലോക മലയാളി സമ്മിറ്റ് 2020) റെജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചടങ്ങില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്. കെ ചെറിയാന്‍ നിര്‍വഹിച്ചു.

ന്യൂ ജെനെറേഷന്‍ മലയാളി കുട്ടികള്‍ക്ക് മലയാള ഭാഷ എഴുതുവാനും വായിയ്ക്കുവാനുമായി രണ്ടു ഭാഗമായി ലളിതമായ രീതിയില്‍ ബുക്കുകള്‍ രചിച്ചു മലയാളികള്‍ക്ക് അഭിമാനമായി മാറിയ പ്രൊഫെസ്സര്‍ ജോയി പല്ലാട്ടു മഠത്തിലിനെ വേള്‍ഡ് മലയാളി കൗണ്‍സിലിന് വേണ്ടി കോണ്‍സില്‍ മാന്‍ ബിജു മാത്യു പ്ലാക്ക് നല്‍കി ആദരിച്ചു

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അമേരിക്കയിലുള്ള വളര്‍ച്ചക്ക് പങ്കുവഹിച്ച എല്ലാ പ്രോണ്‍സ് ഭാരവാഹികള്‍ക്കും റീജിയന്‍ ചെയര്‍മാന്‍ പി. സി. മാത്യു, പ്രസിഡന്റ് ജെയിംസ് കൂടല്‍ എന്നിവര്‍ നന്ദി അറിയിച്ചു.  ഡബ്ല്യൂ. എം. സി. അംഗമായ ബാബു സുബി ദമ്പതികളുടെ മകളും  ലെയ ജോര്‍ജ് ഗാര്‍ലാന്‍ഡ് സ്കൂള്‍ ഡിസ്ട്രിക്ടില്‍ സ്‌പെല്ലിങ് ബീ ചാമ്പ്യനുമായ ലെയ ജോർജിനെ  കൌണ്‍സില്‍മാന്‍ ബിജു മാത്യു പ്രത്യേക ട്രോഫി നല്‍കി ആദരിച്ചു

ഷൈനി ഫിലിപ്പ് നേതൃത്വം കൊടുക്കുന്ന റിഥം ഓഫ് ഡാളസ് നൃത്ത വിദ്യാലയം, മിധു ബേബി നേതൃത്വം കൊടുക്കുന്ന ഇന്‍ഫ്യൂഷന്‍ ആര്‍ട്‌സ് ഡാന്‍സ് അക്കാഡമി, രഞ്ജി എബ്രഹാം നേതൃത്വം കൊടുക്കുന്ന ഡാളസ് കൊയറസ്റ്റെര്‍സ് മുതലായ കലാ ക്ഷേത്രങ്ങള്‍ ടാലെന്റ്‌റ് നെറ്റിന്റെ ഭാഗമായി മാറി. അനശ്വര്‍ മാമ്പിള്ളിയുടെ കവിത സദസിനു നൈതീക  ബോധമുണര്‍ത്തുന്ന വഴിത്താരയായി. സ്റ്റാന്‍ലി ജോര്‍ജ്, സ്റ്റെവിന്‍, ജയകുമാര്‍ മുതലായവരുടെ പാട്ടുകള്‍ പ്രൊഫഷണല്‍ പാട്ടുകാരെ വെല്ലുന്നതായി മാറിയൊപ്പോള്‍ നിറഞ്ഞ സദസ്സ് കയ്യടിയോടെ അവയെ സ്വാഗതം ചെയ്തു. പങ്കെടുത്ത താരങ്ങള്‍ക്കു മനോഹരമായ റെക്കഗ്‌നിഷന്‍ സെര്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചത് ടാലെന്റ്‌റ് ഷോയ്ക്ക് മാറ്റുകൂട്ടി .

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുബി ഫിലിപ്പ്, സോണി സൈമണ്‍, ബെന്നി ജോണ്‍, തോമസ് ചെല്ലേത്, വൈസ് പ്രസിഡന്റ് ജേക്കബ് മാലിക്കാരുകയില്‍, ജോര്‍ജ് വര്ഗീസ്, ജെയ്‌സി ജോര്‍ജ്, സുനില്‍ എഡ്‌വേഡ്, സാം മാത്യു, ബിജി എഡ്‌വേഡ്, മേരി തോമസ്, മനോജ് ജോസഫ്, മഹേഷ് പിള്ള, മുതലായ പ്രൊവിന്‍സ് ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. സന്തോഷ് സ്കറിയ, ലിന്ഡാ സൈമണ്‍ മാത്യു, സുജിത് മാത്യു, സജേഷ് സ്കറിയ, സന്തോഷ് എമിറാള്‍ഡ് വാലി, ടിമോ കുര്യാന്‍, ആലിന്‍ മാത്യു, മുതലായവര്‍ വളണ്ടീയര്‍മാരായി സേവനമനുഷ്ഠിച്ചു. ട്രഷറര്‍ തോമസ് ചെല്ലേത് നന്ദി പ്രകാശിപ്പിച്ചു. സ്വാദിഷ്ടമായ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ എ. വി. അനൂപ്, പ്രസിഡന്റ് ജോണി കുരുവിള, സെക്ക്രട്ടറി സി. യു. മത്തായി, വൈസ് പ്രസിഡന്റ് ടി. പി. വിജയന്‍, അഡ്വ. സിറിയക് തോമസ്, റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, സെക്രട്ടറി സുധിര്‍ നമ്പ്യാര്‍, തങ്കമണി അരവിന്ദന്‍, തോമസ് മൊട്ടക്കല്‍, പിന്റോ കണ്ണമ്പള്ളി, ചാക്കോ കോയിക്കലേത്, ഫിലിപ്പ് മാരേട്ട്, സാബു ജോസഫ്, സി. പി. എ. ഡോക്ടര്‍. എലിസബത്ത് മാമന്‍, മുതലായ ഡബ്ല്യൂ. എം. സി. നേതാക്കള്‍ പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

സ്‌പൈസ് വാലി ഏഷ്യന്‍ ഫുഡ് കരോള്‍ട്ടന്‍ മെഗാ സ്‌പോണ്‍സര്‍ ആയപ്പോള്‍ റോണ്‍ മത്തായി സ്റ്റേറ്റ് ഫാം ഇന്‍ഷുറന്‍സ് ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ആയി.അഗപ്പേ അഡള്‍ട് സെന്റര്, ജി. എഫ്. സി. ചിക്കന്‍, സിഗ്മ ട്രാവല്‍, മൌണ്ട് ട്രവേല്, ഷിജു എബ്രഹാം, ബിജു പോള്‍, അനില്‍ മാത്യു ഓള്‍ സ്റ്റേറ്റ്, ജോജോ കോട്ടക്കല്‍, ഗ്രേസ് ഇന്‍ഷുറന്‍സ് ആന്‍ഡ് ഫര്‍ണീച്ചര്‍ ഗാര്‍ലാന്‍ഡ്, ആവാന്‍ ടാക്‌സ്, ലോണ്‍ സ്റ്റാര്‍ റീയല്‍റ്റി, ജെ. പി. ആന്‍ഡ് അസ്സോസിയേറ്റ്‌സ്, റ്റെക്‌സണ്‍ റൂഫിങ്, ഷിബു ജെയിംസ് എസ്, എസ്, ഇ. റൂഫിങ്, ലൈഫ് ഫര്‍മസി, ടൊയോട്ട ഓഫ് പ്ലേനോ, മുതലായവര്‍ സ്‌പോണ്‍സര്‍ മാരായി പരിപാടികള്‍ക്കു ആവേശം പകര്‍ന്നു.

You might also like

-