മലപ്പുറം വളാഞ്ചേരിയിലെ നഗരസഭാ കൗൺസിലർ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
പല തവണ പ്രതി തന്നെ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി വൈദ്യപരിശോധന ഉൾപ്പെടെ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പെൺകുട്ടിയുടെ രഹസ്യ മൊഴി തിരൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി.
മലപ്പുറം :വളാഞ്ചേരിയിലെ നഗരസഭാ കൗൺസിലർ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പല തവണ പ്രതി തന്നെ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി വൈദ്യപരിശോധന ഉൾപ്പെടെ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പെൺകുട്ടിയുടെ രഹസ്യ മൊഴി തിരൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി.
പരാതിയിൽ പറഞ്ഞത് പ്രകാരം പലതവണ പ്രതി തന്നെ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. ഇതിനിടെ പീഡനാരോപണം പുറത്തുവന്ന സാഹചര്യത്തിൽ കൗൺസിലർ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് ഉൾപ്പെടെ വിവിധ പാർട്ടികൾ വളാഞ്ചേരി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കൗൺസിലർ സ്ഥാനം രാജി വെക്കുന്നത് വരെ പ്രതിഷേധം ശക്തമാക്കാനാണ് മുനിസിപ്പൽ യു.ഡി.എഫ് തീരുമാനം. അതേസമയം, താൻ വിദേശത്താണെന്നും ആരോപണം വന്ന സാഹചര്യത്തിൽ ഇ-മെയിൽ വഴി രാജിക്കത്ത് കൈമാറിയിട്ടുണ്ടെന്നും ഷംസുദ്ദീൻ ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കി.