ജലനിരപ്പ് ഉയരുന്നതിനാൽ മലങ്കര ഡാമിന്റെ ഷട്ടർ തുറന്നുവിടും , തൊടുപുഴയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം
കൊല്ലം ആലപ്പാട്ട്, ചെറിയഴീക്കൽ പ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. നാട്ടുകാർ റോഡ് ഉപരോധിക്കുന്നു. പുനരധിവാസം വൈകിപ്പിക്കുന്നതായി പരാതിയുണ്ട്.
ജലനിരപ്പ് ഉയരുന്നതിനാൽ മലങ്കര ഡാമിന്റെ ഷട്ടർ തുറന്നുവിടും.അതിനാൽ തൊടുപുഴയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകി.
അതേസമയം, കൊല്ലം ആലപ്പാട്ട്, ചെറിയഴീക്കൽ പ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. നാട്ടുകാർ റോഡ് ഉപരോധിക്കുന്നു. പുനരധിവാസം വൈകിപ്പിക്കുന്നതായി പരാതിയുണ്ട്.
പൊന്നാനി മുതൽ കാപ്പിരിക്കാട് വരെയുള്ള പ്രദേശങ്ങളിലും ശക്തമായ കടൽക്ഷോഭമുണ്ട്. പൊന്നാനി, പുതുപൊന്നാനി, വെളിയംകോട്, പാലപ്പെട്ടി, കാപ്പിരിക്കാട് തുടങ്ങി പ്രദേശങ്ങളിലാണ് ശക്തമായ കടലാക്രമണം നേരിടുന്നത്.
വീടുകളിൽ വെള്ളം കയറി, നാശനഷ്ടങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്നു. വെളിയങ്കോട് ഒരു വീട് തകർന്നിട്ടുണ്ട്.
മഴ ശക്തമായ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി. 60 ക്യുമെക്‌സ് വെള്ളം തുറന്നു വിടുന്നത്. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.