മെലാനിയ ട്രംപിന്റെ മാതാപിതാക്കള്‍ക്ക് അമേരിക്കന്‍ പൗരത്വം .
മന്‍ഹാട്ടന്‍(ന്യൂയോര്‍ക്ക്): അമേരിക്കന്‍ പ്രഥമ വനിത മെലനിയ ട്രമ്പിന്റെ മാതാപിതാക്കള്‍ക്ക് ചെയ്ന്‍ മൈഗ്രേഷന്‍ പദ്ധതിയുടെ ഭാഗമായി അമേരിക്കന്‍ പൗരത്വം നല്‍കി.ആഗസ്റ്റ് 9 വ്യാഴാഴ്ച ന്യൂയോര്‍ക്ക് മന്‍ഹാട്ടനില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് സ്ലൊവേനിയന്‍ വംശജരായ അമേരിക്കന്‍ ഗ്രീന്‍ ഗാര്‍ഡുള്ള Viktor kanavs, Amalija Knavs എന്നിവര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കിയതെന്ന് അറ്റോര്‍ണി മൈക്കിള്‍ വില്‍ഡസ് പറഞ്ഞു.
ചെയ്ന്‍ മൈഗ്രേഷനെ രൂക്ഷമായാണ് ട്രമ്പ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ വിമര്‍ശിച്ചിരുന്നു. മക്കള്‍ അമേരിക്കയിലെത്തി നാട്ടില്‍ നിന്നും കൊണ്ടുവരുന്ന പ്രായമായ മാതാപിതാക്കള്‍ക്കു പൗരത്വം നല്‍കുന്നതിനെ തള്ളി പറയുന്നതിനും ട്രമ്പ് എന്നും മുന്‍ഗണന നല്‍കിയിരുന്നു.20 മില്യണ്‍ ലീഗല്‍ ഇമ്മഗ്രിന്റ്‌സാണ് അമേരിക്കയിലുള്ളത്.
മെലേനിയ ട്രമ്പാണ് മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്തു അമേരിക്കയില്‍ കൊണ്ടുവന്നത്.അമേരിക്കയില്‍ എത്തി ഗ്രീന്‍ കാര്‍ഡു ലഭിച്ചാല്‍ അഞ്ചു വര്‍ഷത്തിനുശേഷം പൗരത്വത്തിനുള്ള അപേക്ഷ മറ്റു നിയമ തടസ്സങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ സമര്‍പ്പിക്കാവുന്നതാണ്.
അമേരിക്കന്‍ പൗരത്വം നല്‍കുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തുവാന്‍ ട്രമ്പ് ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നതിന് തയ്യാറെടുക്കുന്നതിനിടയില്‍ പ്രഥമ വനിതയുടെ മാതാപിതാക്കള്‍ പൗരത്വം നേടിയത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.