മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് 20 ഓളംപേരിൽ നിന്നും യുവതി പണം തട്ടിയതായി പരാതി.
കോഴഞ്ചേരി നാരങ്ങാനം സ്വദേശിനിക്കെതിരെ പേരാണ് പത്തനംതിട്ട പോലീസിൽ പരാതി നൽകിയത്. മലേഷ്യയിൽ പുതിയതായി ആരംഭിക്കുന്ന പവർ പ്ലാന്റിൽ ജോലി വാഗ്ദാനം ചെയ്ത് നാരങ്ങാനം സ്വദേശിനി ഷീന പണം തട്ടിയതായി ആരോപിച്ചാണ് 20 ഓളം പേർ പത്തനംതിട്ട പോലീസിന് പരാതി നൽകിയത്
പത്തനംതിട്ട : മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് 20 ഓളംപേരിൽ നിന്നും യുവതി പണം തട്ടിയതായി പരാതി. കോഴഞ്ചേരി നാരങ്ങാനം സ്വദേശിനിക്കെതിരെ പേരാണ് പത്തനംതിട്ട പോലീസിൽ പരാതി നൽകിയത്. മലേഷ്യയിൽ പുതിയതായി ആരംഭിക്കുന്ന പവർ പ്ലാന്റിൽ ജോലി വാഗ്ദാനം ചെയ്ത് നാരങ്ങാനം സ്വദേശിനി ഷീന പണം തട്ടിയതായി ആരോപിച്ചാണ് 20 ഓളം പേർ പത്തനംതിട്ട പോലീസിന് പരാതി നൽകിയത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടാണ് മലേഷ്യൻ പൗരനെ വിവാഹം ചെയ്ത് ഇവിടെ സ്ഥിരതാമസമാക്കിയ യുവതി 20 ഓളം പേരെ തട്ടിപ്പിനിരയാക്കിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള 20 ഉദ്യോഗാർത്ഥികളിൽ നിന്നും 60000 രുപ വീതം വാങ്ങിയ ശേഷം 2017 ഒക്ടോബറിൽ മലേഷ്യയിലേക്ക് കൊണ്ടുപോയി. ഇതിൽ 9 പേരെ കൃത്യമായ രേഖകളില്ലാത്തതിന്റെ പേരിൽ എയർപ്പോർട്ടർ വച്ച് മലേഷ്യൻ പോലീസ് പിടി കുടി. ഇവരെ 3 ദിവസം ജയിലിൽ അടച്ച ശേഷം ഇന്ത്യയിലേക്ക് തിരിച്ചയച്ചു. മലേഷ്യയിലെത്തിയ മറ്റ് 11 പേരുടെയും പാസ്പോർട്ടും മറ്റ് രേഖകളും കൈവശപ്പെടുത്തിയ യുവതിയും മലഷ്യൻ സ്വദേശിയായ ഭർത്താവും ചേർന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും മറ്റ് കമ്പനികളിൽ ജോലിക്കയക്കുകയും ആ ശമ്പളം കൈവശപ്പെടുത്തുകയുമായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു.
ഇവിടെ നിന്നും ഇന്ത്യൻ എംബസിയുടെ സഹായത്തോടെ 9 പേർ രക്ഷപ്പെട്ട് ഇന്ത്യയിലെത്തി. എന്നാൽ പത്തനംതിട്ട ചിറ്റാർ സ്വദേശി സുധീറും ഇടുക്കി സ്വദേശി വിഷ്ണുവും മലേഷ്യയിൽ ഇവരുടെ തടവിലാണെന്ന് സുധീറിന്റെ ഭാര്യ അനീഷ പറഞ്ഞു.
പത്തനംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.