ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് കർഷക പുത്രി മൈത്രി പട്ടേൽ

. നിങ്ങളുടെ സ്വപ്‌നങ്ങൾ നിങ്ങളുടെ ചിറകുകളാകട്ടെ,ഹൃദയം നിങ്ങൾക്കതിന് വഴികാട്ടിയാകട്ടെ എന്നാണ് ലൈസൻസ് നേടിയതിന് ശേഷം മൈത്രി പറഞ്ഞത്.

0

സൂറത്ത് : ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് മൈത്രി പട്ടേൽ പത്തൊമ്പതുകാരിയായ മൈത്രി ഗുജറാത്തിലെ സൂറത്ത് സ്വദേശിനിയാണ്. കാന്തി പട്ടേൽ എന്ന കർഷകന്റെ മകളാണ് ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.ഏറെ നാൾ മുതൽക്കുള്ള സ്വപ്‌നമാണ് ഇതോടെ യാഥാർത്ഥ്യമായത്.മൈത്രിക്ക് മുൻപേ കശ്മീർ സ്വദേശിനിയായ ആയിഷ അസീസ് ആയിരുന്നു പ്രായം കുറഞ്ഞ പൈലറ്റ്. നിങ്ങളുടെ സ്വപ്‌നങ്ങൾ നിങ്ങളുടെ ചിറകുകളാകട്ടെ,ഹൃദയം നിങ്ങൾക്കതിന് വഴികാട്ടിയാകട്ടെ എന്നാണ് ലൈസൻസ് നേടിയതിന് ശേഷം മൈത്രി പറഞ്ഞത്.

അമേരിക്കയിൽ നിന്നാണ് മൈത്രി തന്റെ വിമാനം പറത്തൽ പരിശീലനം പൂർത്തിയാക്കിയത്. 11 മാസങ്ങൾ മാത്രമെടുത്താണ് മൈത്രി പട്ടേൽ കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയത്. പ്ലസ്ടുവിന് ശേഷം പൈലറ്റ് ട്രയിനിംഗ് കോഴ്‌സിന് ചേർന്ന് പഠിക്കുകയായിരുന്നു മൈത്രി.

You might also like

-