മഹ്‌സ അമീനിയുടെ കസ്റ്റഡിമരണം രാജ്യവ്യാപക പ്രതിഷേധം ഇറാനിൽ 200 ലധികം ആളുകൾ കൊല്ലപ്പെട്ടു
സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ,ഹിജാബ് നിയന്ത്രണങ്ങൾ പരസ്യമായി നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ലോ എൻഫോഴ്‌സ്‌മെന്റ് കമാൻഡിന്റെ വൈസ് സ്ക്വാഡായ ഗൈഡൻസ് പട്രോൾ സംഘം അമിനിയെ അറസ്റ്റ് ചെയ്തു
ടെഹരാൻ | ഇറാനിൽ മത ഭീകരാതെയുടെ ഇരയായിമാറിയ മഹ്‌സ അമീനിഎന്ന 22 കാരിയായ ഇറാനിയൻ വനിത സംശയാസ്പദമായ സാഹചര്യത്തിൽ പോലീസിന്റെ ക്രൂരത കാരണം കൊല്ലപ്പെട്ടശേഷം നടന്ന രാജ്യവ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇറാനിൽ 200 ലധികം ആളുകൾ കൊല്ലപ്പെട്ടതായി ഔദ്യോഗിക വിശദീകരണം. സർക്കാർ വിരുദ്ധ പ്രക്ഷോഭകരും സുരക്ഷ ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള നിരവധി ആളുകൾ അമിനിയുടെ മരണത്തോട് പ്രതികരിച്ചു.
വാർത്താ ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത് അനുസരിച്ച്, ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ കീഴിൽ സ്ത്രീകൾക്കെതിരായ അക്രമത്തിന്റെ പ്രതീകമായി ഇത് മാറുകയും രാജ്യത്തുടനീളം പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ,ഹിജാബ് നിയന്ത്രണങ്ങൾ പരസ്യമായി നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ലോ എൻഫോഴ്‌സ്‌മെന്റ് കമാൻഡിന്റെ വൈസ് സ്ക്വാഡായ ഗൈഡൻസ് പട്രോൾ സംഘം അമിനിയെ അറസ്റ്റ് ചെയ്തു.ക്രൂരമായി മർദ്ധിച്ചുകൊലപ്പെടുത്തിയതായാണ് ആരോപണം ,
പോലീസ് സ്റ്റേഷനിൽ വെച്ച് മഹ്‌സ അമീനിക്ക് പെട്ടെന്ന് ഹൃദയസ്തംഭനമുണ്ടായി തറയിൽ വീഴുകയും രണ്ട് ദിവസത്തിന് ശേഷം കോമയിൽ മരിക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നത് .എന്നാൽ ഇറാൻ പോലീസ് പിടികൂടിയ അമിനിയെ മർദ്ദിക്കുകയും അവളുടെ തല ഒരു പോലീസ് കാറിന്റെ വശത്ത് ഇടിക്കുകയും ചെയ്തതായി സംഭവത്തിൻറെ ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു . മെഡിക്കൽ പരിശോധനയിൽ മസ്തിഷ്ക രക്തസ്രാവവും പക്ഷാഘാതവുമാണ് മരണത്തിലേയ്ക്ക് നയിക്കുവാനുണ്ടായ കാരണമെന്ന് നിർണ്ണയിക്കപ്പെട്ടു
സംഭവത്തെത്തുടർന്നുണ്ടായ പ്രക്ഷോപത്തിൽ 400ലേറെ പേർ കൊല്ലപ്പെട്ടതായി വിദേശ മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും അവകാശപ്പെടുന്നു.കുർദിഷ് വംശജയായ 22 കാരി അമീനി ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സ്ത്രീകൾക്കുള്ള വസ്ത്രധാരണ രീതി ലംഘിച്ചുവെന്നാരോപിച്ച് ടെഹ്‌റാനിൽ അറസ്റ്റിലായതിന് പിന്നാലെ സെപ്റ്റംബർ 16 ന് മരണപ്പെട്ടതോടെയാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധം മൂന്നാം മാസത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ 400-ലധികം പേർ കൊല്ലപ്പെട്ടതായി അനൌദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി കുട്ടികളടക്കം 14,000 പേരെ അറസ്റ്റ് ചെയ്തതായി യുഎൻ അവകാശ മേധാവി വോൾക്കർ ടർക്ക് കഴിഞ്ഞ ആഴ്ച പറഞ്ഞു. എന്നാൽ അമേരിക്കയും ഇസ്രായേലുമാണ് പ്രക്ഷോഭകർക്ക് പിന്തുണ നൽകുന്നതെന്നാണ് ഇറാൻ്റെ ആരോപണം.
അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ വലിയ തോതിൽ പ്രതിഷേധങ്ങൾ ഉണ്ടായി. 2009, 2017, 2019 വർഷങ്ങൾക്ക് ശേഷം ഇറാനിലുണ്ടായ ഏറ്റവും വ്യാപകമായ പ്രക്ഷോഭമാണിത് എന്ന് സി.എൻ.എൻ വിലയിരുത്തി 2009 ന് ശേഷം ഇറാനിലുണ്ടായ ഏറ്റവും വലിയ പ്രക്ഷോഭം എന്നാണ് ന്യൂയോർക്ക് ടൈംസ് ഈ പ്രക്ഷോഭങ്ങളെ വിശേഷിപ്പിച്ചത്. പ്രതിഷേധത്തിൻറെ ഭാഗമായി പല സ്ത്രീകളും പരസ്യമായി തങ്ങളുടെ ഹിജാബ് ഊരി മാറ്റുകയോ മുടി മുറിയ്ക്കുകയോ ചെയ്തു. 2022 നവംബർ അവസാനമായപ്പോഴേക്കും പ്രക്ഷോഭത്തിൽ പങ്കെടുത്ത 307 പേരെയെങ്കിലും സൈന്യം വധിച്ചിട്ടുണ്ടെന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ സൈനികർ ജനക്കൂട്ടത്തിന് നേരേ വെടിവയ്ക്കുകയും പലരെയും അടിച്ച് കൊല്ലുകയും ചെയ്തതായി ആംനസ്റ്റി ഇൻറർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു