മഹേശ്വരന്റെ മരണം അന്വേഷിക്കണം വെള്ളാപ്പള്ളിക്ക് പങ്കുണ്ട് കുടുംബം

വെള്ളാപ്പള്ളി നടേശനെഴുതിയ കത്തും ക്രൈംബ്രാഞ്ച് മേധാവിക്കും സിഐക്കും പ്രത്യേകമായി എഴുതിയ കത്തുകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ശേഷമാണു മരണം

0

കണിച്ചുകുളങ്ങര :എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് ബന്ധുക്കള്‍‍. മഹേശനെ കള്ളക്കേസില്‍ കുടുക്കാനാണ് കുടുക്കാനുള്ള ശ്രമമാണ് നടന്നത്. മഹേശിന്‍റെ കത്തുകളില്‍ എല്ലാം ഉണ്ടെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ബന്ധു അനില്‍ കണിച്ചുകുളങ്ങരയില്‍ പറഞ്ഞുഎസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെഴുതിയ കത്തും ക്രൈംബ്രാഞ്ച് മേധാവിക്കും സിഐക്കും പ്രത്യേകമായി എഴുതിയ കത്തുകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ശേഷമാണു മരണം.മഹേശന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. വെള്ളാപ്പള്ളിക്കും കെ.എൽ.അശോകനും വേണ്ടി പീഡിപ്പിക്കപ്പെടുന്ന യൂണിയൻ നേതാക്കൾക്കായി ജീവിതം ഹോമിക്കുന്നുവെന്ന്, മൃതദേഹം കണ്ടെത്തിയ മുറിയിൽ ഒട്ടിച്ച ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുണ്ട്.

തന്നെ അകാരണമായി കേസിൽ പ്രതിയാക്കാൻ ശ്രമിക്കുന്നുവെന്നു ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർക്കുള്ള കത്തിലും പറയുന്നു. കണിച്ചുകുളങ്ങര ദേവസ്വം, എസ്എൻഡിപി യോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെപ്പറ്റിയും മറ്റും വെള്ളാപ്പള്ളി നടേശന് എഴുതിയ 32 പേജുള്ള കത്തിൽ പല ആരോപണങ്ങളുമുണ്ട്.

മാവേലിക്കര യൂണിയനിലെ മൈക്രോഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്ചയും മഹേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. അപ്പോഴും ക്രൈംബ്രാഞ്ച് മേധാവിയെ നേരിട്ടു കാണാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി മഹേശന്റെ കത്തിൽ പറയുന്നു. യോഗം ജനറൽ സെക്രട്ടറി കണിച്ചുകുളങ്ങര യൂണിയനു നൽകാനുള്ള 37 ലക്ഷത്തിലേറെ രൂപ നൽകാൻ എല്ലാവരും അഭ്യർഥിക്കണമെന്നും ‘ഇഷ്ടമില്ലാത്ത യൂണിയൻ നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്ന യോഗനേതൃത്വത്തിനും എല്ലാ യൂണിയൻ ഭാരവാഹികൾക്കും വേണ്ടി ജീവൻ സമർപ്പിക്കുന്നു’ എന്നുമാണു ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിക്ക് എഴുതിയ കത്തിൽ പറയുന്നത്.

കണിച്ചുകുളങ്ങര പൊക്ലാശേരിയിലെ വീട്ടിൽ നിന്ന് ഇന്നലെ രാവിലെ ഏഴിനാണ് മഹേശനെ കാണാതായത്. രാവിലെ 10ന് ജീവനക്കാരൻ എത്തിയപ്പോൾ യൂണിയൻ ഓഫിസ് അകത്ത് നിന്നു പൂട്ടിയ നിലയിലായിരുന്നു. മാരാരിക്കുളം പൊലീസ് എത്തി വാതിൽ പൊളിച്ചാണ് മഹേശന്റെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആലപ്പുഴ കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു

മഹേശന്‍ മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ മാത്രമാണ്. ഇപ്പോൾ കൂടെയുള്ളവരാണ് മരണത്തിന് കാരണക്കാർ. മഹേശന്‍ തന്നെ കാണാന്‍ വന്നിട്ടില്ല, തന്നെ ഫോണ്‍ ചെയ്യാറുണ്ട്. താന്‍ ഉയര്‍ത്തികൊണ്ടുവന്നയാളാണ് മഹേശന്‍. തന്‍റെ എല്ലാ കാര്യങ്ങളിലും മഹേശന്‍ ഇടപെട്ടിരുന്നു. മഹേശനെ കൊള്ളരുതത്തവനാക്കി ചില ശക്തികള്‍ മാറ്റി. യഥാര്‍ഥ കുറ്റക്കാരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം വേണം. മഹേശന്‍റെ കുടുംബവുമായി തനിക്ക് ആത്മബന്ധമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

You might also like

-