മഹീന്ദ്രയുടെ ക്വാഡ്രിസൈക്കിള്‍ ‘ആറ്റം’ വിപണിയിലേക്ക്

വാഹനത്തിന്‍റെ പ്രൊഡക്ഷന്‍ സ്പെക് ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന 2020 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍

0

2018ലെ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മഹീന്ദ്രയുടെ ക്വാഡ്രിസൈക്കിള്‍ ‘ആറ്റം’ വിപണിയിലേക്കെത്തുകയാണ്.
വാഹനത്തിന്‍റെ പ്രൊഡക്ഷന്‍ സ്പെക് ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന 2020 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നും 2020 മൂന്നാം പാദത്തില്‍ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്നും മഹീന്ദ & മഹീന്ദ്ര മാനേജിംഗ് ഡയറക്റ്റര്‍ ഡോ. പവന്‍ ഗോയങ്ക അടുത്തിടെ വ്യക്തമാക്കിയതിനു പിന്നാലെയാണ് വാഹനത്തിന്‍റെ പരീക്ഷണയോട്ടം

വാഹനത്തിന്‍റെ പ്രൊഡക്ഷന്‍ സ്‌പെക് മോഡലിന് 48 കിലോവാട്ട് ഡ്രൈവ്‌ട്രെയ്ന്‍ കരുത്തേകും. ബെംഗളൂരു പ്ലാന്റിലായിരിക്കും വാഹനം നിര്‍മിക്കുന്നത്. എല്ലാ താഴ്ന്ന വോള്‍ട്ടേജ് മോഡലുകളും ഇവിടെയാണ് അസംബിള്‍ ചെയ്യുന്നത്. 15 കിലോവാട്ടില്‍ താഴെ കരുത്തായിരിക്കും ഉല്‍പ്പാദിപ്പിക്കുന്നത്. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 70 കിലോമീറ്ററായി പരിമിതപ്പെടുത്തും.

You might also like

-