മഹാരാഷ്ട്രയിൽ എണ്ണം തികക്കാൻ ബി ജെപി
.288 അംഗ നിയമസഭയില്‍ 105 സീറ്റുകളുള്ള ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇത് പ്രകാരമാണ് ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്
മുംബൈ :ഒരുമുന്നണിക്കും കേവല ഭൂരിപക്ഷമില്ലാത്ത മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനാലാണ് ബി.ജെ.പിക്ക് ക്ഷണം ലഭിച്ചത് .( നവംബര്‍ 11ന്) രാത്രി 8 മണിക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ബി.ജെ.പിക്ക് സമയം അനുവദിച്ചിട്ടുള്ളത് .288 അംഗ നിയമസഭയില്‍ 105 സീറ്റുകളുള്ള ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇത് പ്രകാരമാണ് ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. എന്നാല്‍ ഭൂരിപക്ഷത്തിനായി 145 എം.എല്‍.എമാരുടെ പിന്തുണയാണ് ആവശ്യം.
ഒക്ടോബര്‍ 21ആം തിയ്യതിയാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം ഒക്ടോബര്‍ 24ന് പുറത്ത് വരുകയും ചെയ്തു. 15 ദിവസം കഴിഞ്ഞിട്ടും ഒരു പാര്‍ട്ടി പോലും അവകാശവാദം ഉന്നയിക്കാത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചത്. അതേസമയം ശിവസേനയും ബി.ജെ.പിയും തമ്മില്‍ വലിയ അകല്‍ച്ച രൂപപ്പെട്ടതിനാല്‍ പിന്തുണയുടെ കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ട്. മറുവശത്ത് കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനക്ക് പിന്തുണ നല്‍കുമെന്നതില്‍ ഇപ്പോഴും ശക്തമായ അഭ്യൂഹം നില്‍ക്കുന്നു.