മഹാരാഷ്ട്ര കർഷകരുടെ ശവപ്പറമ്പ് മൂന്നു മാസത്തിനിടെ സംസ്ഥാനത്ത് ജീവനൊടുക്കിയത് 639 കര്‍ഷകരെന്ന് മന്ത്രി നിയമസഭയില്‍
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 13,000 കര്‍ഷകര്‍ മഹാരാഷ്ട്രയില്‍ ജീവനൊടുക്കിയെന്നാണ് പ്രതിപക്ഷ ആരോപണം. ഇതില്‍തന്നെ 1500 പേര്‍ കഴിഞ്ഞ വര്‍ഷം മാത്രം ജീവനൊടുക്കിയെന്നും കണക്കുകളെ ഉദ്ധരിച്ച് പ്രതിപക്ഷം പറഞ്ഞു
ഡൽഹി :ഇനിയും പരിഹരിക്കാനാവാത്ത കാർഷിക പ്രശ്നങ്ങളാൽ നാറ്റം തിരിയുകയാണ് മഹാരാഷ്ട്ര കൃഷിനാശം മൂലം സാമ്പത്തിക അടിത്തറ തകർന്ന മഹാരാഷ്ട്രയില്‍ മൂന്നു മാസത്തിനിടെ ജീവനൊടുക്കിയത് 639 കര്‍ഷകര്‍. മഹാരാഷ്ട്ര റവന്യു മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
2018 മാര്‍ച്ച്-മെയ് മാസങ്ങള്‍ക്കിടെ ജീവനൊടുക്കിയവരുടെ കണക്കുകളാണ് മന്ത്രി പുറത്തുവിട്ടത്. ആത്മഹത്യ ചെയ്ത 639 കര്‍ഷകരില്‍ 188 പേര്‍ സര്‍ക്കാരിന്റെ കടാശ്വാസ പദ്ധികള്‍ക്ക് അര്‍ഹരായിരുന്നുവെന്നും ചന്ദ്രകാന്ത് പാട്ടീല്‍ നിയമസഭയെ അറിയിച്ചു.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 13,000 കര്‍ഷകര്‍ മഹാരാഷ്ട്രയില്‍ ജീവനൊടുക്കിയെന്നാണ് പ്രതിപക്ഷ ആരോപണം. ഇതില്‍തന്നെ 1500 പേര്‍ കഴിഞ്ഞ വര്‍ഷം മാത്രം ജീവനൊടുക്കിയെന്നും കണക്കുകളെ ഉദ്ധരിച്ച് പ്രതിപക്ഷം പറഞ്ഞു. ഈ കണക്കുകളെ തൊടാതെയാണ് മൂന്ന് മാസത്തെ കര്‍ഷക ആത്മഹത്യ കണക്കുകള്‍ മന്ത്രി നിരത്തിയത്.
മരിച്ച 639 പേരില്‍ 174 പേരുടെ കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി. 122 പേര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരുന്നില്ല. 329 കേസുകളില്‍ അന്വേഷണം നടക്കുകയാണെന്നും മന്ത്രി സഭയില്‍ ചോദ്യത്തിനു മറുപടിയായി അറിയിച്ചു. വിളനാശം, കടക്കെണി, ലോണ്‍ തിരിച്ചടയ്ക്കല്‍ എന്നിവയാണ് ജീവനൊടുക്കലുകള്‍ക്കു കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത് കാർഷിക മേഖലയിലെ വിലത്തകർച്ചയും വളം കീടനാശികളുടെ ഉയര്ന്ന വിലയും .കർഷകർക്കു കൃഷിയുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത് കർഷകരുടെ പ്രശ്ങ്ങൾക്ക് പരിഹാരം തേടി രാജ്യം ഉറ്റുനോക്കിയ കിസാന്‍ ലോംഗ് മാര്‍ച്ച് മഹാരാഷ്ട്രയില്‍ നടന്നിരുന്നു