ഫിഫ  ലോകകപ്പ് ഇന്ന് കലാശപ്പോര് ഫ്രാന്‍സ് ക്രൊയേഷ്യയെ നേരിടും

0

  മോസ്‌കോ: ഇരുപത്തിയൊന്നാം ഫിഫ ലോകകപ്പുയർത്തുന്നതാരെന്ന് ഇന്ന് അറിയാം. ഒരിക്കൽ കൂടി വിശ്വവിജയികളാവാൻ ഫ്രാൻസും ചരിത്രം കുറിക്കാൻ ക്രൊയേഷ്യയും അരയും തലയും മുറുക്കി ഇറങ്ങും. അവസാനഘട്ട പരിശീലനത്തിലാണ് ഇരു ടീമുകളും. ലോകകപ്പ് തുടർച്ചയായി നാലാം തവണയും യൂറോപ്പിലേക്കാണ് പറക്കാനൊരുങ്ങുന്നത് അട്ടിമറികളുടെയും അപ്രതീക്ഷിത കുതിപ്പുകളുടെയും ഫുട്‌ബോള്‍ കാഴ്ചകളുടെ വിരുന്നൊരുക്കിയ റഷ്യന്‍ ലോകകപ്പിന് ഇന്ന് കലാശപ്പോര്. . ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30ന് മോസ്‌കോയിലെ ലൂഷ്‌നികി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഫിഫ റാങ്കിംഗിലെ ഇരുപതാം സ്ഥാനക്കാരായ ക്രൊയേഷ്യ ആദ്യമായി ഫൈനലില്‍ എത്തിയത്. കന്നിലോകകപ്പ് ഫൈനല്‍ പ്രതീക്ഷിച്ചെത്തിയ ബെല്‍ജിയത്തെ ഒരുഗോളിന് കീഴടക്കിയാണ് ഫ്രാന്‍സ് ഫൈനലില്‍ പ്രവേശിച്ചത്.തുടർച്ചയായി അധികസമയ മത്സരം കളിച്ചിട്ടും ഒട്ടും തളരാതെ പോരാടുന്ന ക്രോട്ടുകളുടെ കായികക്ഷമത അത്ഭുതമെന്ന് ഫ്രഞ്ച് താരങ്ങൾ പറയുന്നു.
വിജയദാഹമാണ് എല്ലാത്തിനും പിന്നിലെന്ന് ക്രൊയേഷ്യയുടെ റാക്കിറ്റിച്ച്. കളത്തിൽ 11 പേരല്ല 44 ലക്ഷം വരുന്ന ജനതയാണ് നാളെ ഇറങ്ങുകയെന്ന് പറയുന്നു നായകൻ. ലോകം കാത്തിരിക്കുന്ന പോരാട്ടത്തിനായി ആരാധകർ ലുഷ്നിക്കിയ്ക്കടുത്ത് തമ്പടിച്ച് കഴിഞ്ഞു

വര്‍ണാഭമായ സമാപനചടങ്ങുകള്‍ക്ക് ശേഷമായിരിക്കും ഫൈനല്‍ മത്സരം അരങ്ങേറുക. ഉദ്ഘാടനംപോലെ സമാപനചടങ്ങിലും സംഗീതത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ലോകകപ്പിന്റെ ഔദ്യോഗികഗാനത്തിന്റെ ശില്പികളായ നിക്കി ജാം, എറ ഇസ്‌ട്രെഫി, വില്‍സ്മിത്ത് എന്നിവര്‍ പങ്കെടുക്കും. കൊറിയന്‍ പോപ് ബാന്‍ഡായ ഇഎക്‌സ്ഒ സംഗീതപരിപാടിക്ക് നേതൃത്വം നല്‍കും.

You might also like

-