മഹാരാഷ്ട്ര ഗവർണർ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു.
288സീറ്റുകൾ ഉള്ള മഹരാഷ്ട്രയിൽ 105 സീറ്റുകൾ ആണ് ബിജെപിക്കുള്ളത്. തിങ്കളാഴ്ച രാത്രി 8 മണിക്ക് മുന്നേ ഭൂരിപക്ഷം തെളിയിക്കാനാണ് ഫെഡനാവിസിന് ഗവർണർ നിർദേശം നൽകിയിട്ടുള്ളത്
മുംബൈ : തെരെഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഒറ്റക്ക് ഭരിക്കാൻ ഭുരിപക്ഷമില്ലെന്നിരിക്കെ സർക്കാർ രൂപീകരിക്കാൻ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശിയാരി ബിജെപിയെ യെ ക്ഷണിച്ചു . സർക്കാർ രൂപീകരിക്കാനുള്ള അവസാന ദിവസമായതിനാലാണ് ഏറ്റവും വലിയ ഒറ്റകകക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചത്.
288സീറ്റുകൾ ഉള്ള മഹരാഷ്ട്രയിൽ 105 സീറ്റുകൾ ആണ് ബിജെപിക്കുള്ളത്. തിങ്കളാഴ്ച രാത്രി 8 മണിക്ക് മുന്നേ ഭൂരിപക്ഷം തെളിയിക്കാനാണ് ഫെഡനാവിസിന് ഗവർണർ നിർദേശം നൽകിയിട്ടുള്ളത്.ഭൂരിപക്ഷം തെളിയിക്കാൻ ബിജെപി പരാജയപ്പെട്ടാൽ ശിവസേനയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കും. ശിവസേനക്കും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തും
അതേസമയം സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ മഹാരാഷ്ട്ര ഗവർണർ ബിജെപിയെ ക്ഷണിച്ചു, ബിജെപിക്ക് ഭൂരിപക്ഷമുണ്ടോ ഇല്ലയോ എന്ന് ഗവർണർ ഉറപ്പുവരുത്തണം, അല്ലാത്തപക്ഷം കുതിരക്കച്ചവടമുണ്ടാകുമെന്നു നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് നവാബ് മാലിക് പ്രതികരിച്ചു