എണ്‍പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസുകാരെ കുതിരപ്പുറത്ത് വിന്യസിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി

1932 മുതലാണ് മുംബൈയില്‍ കുതിരപ്പുറത്തുള്ള പട്രോളിങ് നിര്‍ത്തലാക്കിയത്

0

മുംബൈ : എണ്‍പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കുതിരപ്പുറത്ത് പട്രോളിങ് നടത്താന്‍ മുംബൈ പൊലീസ്. ശിവജി പാര്‍ക്കില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് ശേഷം നഗരത്തില്‍ പട്രോളിങ് നടത്താനായി പൊലീസുകാരെ കുതിരപ്പുറത്ത് വിന്യസിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു.വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ 1932 മുതലാണ് മുംബൈയില്‍ കുതിരപ്പുറത്തുള്ള പട്രോളിങ് നിര്‍ത്തലാക്കിയത്. ജീപ്പുകളും മോട്ടോര്‍സൈക്കിളുകളും മുംബൈ പൊലീസിന് ഉണ്ടെങ്കിലും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യേക പൊലീസ് യൂണിറ്റിനെ നിയമിക്കുമെന്ന് അനില്‍ ദേശ്മുഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

You might also like

-