മഹാരാഷ്ട്രയില്‍ ഇനി മതേതര മൂല്യങ്ങളിൽ മഹാ വികാസ് അഘാടി’ ഭരണം
മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. രാജ്യത്തും സംസ്ഥാനത്തും നിലവിലുള്ള പ്രശ്‌നങ്ങളും അവയുടെ അനന്തര ഫലങ്ങളും ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യുമെന്ന് ശിവസേന സഖ്യം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുംബൈ: മഹാരാഷ്ട്രയില്‍ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഭരണം കാഴ്ചവെക്കുമെന്ന് ശിവസേന സഖ്യം. ‘മഹാ വികാസ് അഘാടി’ എന്ന് പേരിട്ടിരിക്കുന്ന ശിവസേന കോൺഗ്രസ്സ് എൻ സി പി സഖ്യം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പൊതു മിനിമം പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണഘടന അനുസരിച്ചുള്ള മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. രാജ്യത്തും സംസ്ഥാനത്തും നിലവിലുള്ള പ്രശ്‌നങ്ങളും അവയുടെ അനന്തര ഫലങ്ങളും ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യുമെന്ന് ശിവസേന സഖ്യം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാര്‍ഷിക മേഖല, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, നഗര വികസനം, ആരോഗ്യം, വിനോദ സഞ്ചാരം എന്നീ മേഖലകളിലെ ന്യൂനതകളാണ് ആദ്യം പരിഹരിക്കുകയെന്ന് പൊതു മിനിമം പരിപാടിയുടെ പ്രകാശന വേളയില്‍ എന്‍സിപി നേതാക്കളായ നവാബ് മാലിക്കും ജയന്ത് പാട്ടീലും വ്യക്തമാക്കി. കര്‍ഷകരുടെ ക്ഷേമത്തിനാണ് പ്രാധാന്യം നല്‍കുകയെന്ന് ശിവസേന നേതാവായ ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.