താ​ജ്മ​ഹ​ലി​ന് നേരെ വിഎച്ച്പി പ്ര​വ​ർ​ത്ത​ക​രുടെ ആക്രമണം പ്ര​വേ​ശ​ന ക​വാ​ടം ത​ക​ർ​ത്തു

0

ആ​ഗ്ര: ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി ആ​രോ​പി​ച്ച് വി​ശ്വ​ഹി​ന്ദു പ​രി​ഷി​ത് പ്ര​വ​ർ​ത്ത​ക​ർ താ​ജ്മ​ഹ​ലി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം ത​ക​ർ​ത്തു. താ​ജ്മ​ഹ​ലി​ന്‍റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള ക​വാ​ട​മാ​ണ് ത​ക​ർ​ത്ത​ത്. ഇ​ര​പ​ത്തി​യ​ഞ്ചോ​ളം പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചെ​ത്തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സി​ദ്ദേ​ശ്വ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ അ​ട​ച്ചി​രു​ന്നു. 400 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി ത​ട​സ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലെ​ന്ന് വിഎച്ച്പി പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ വ​കു​പ്പി​ന്‍റെ പ​രാ​തി​യി​ല്‍ 30 പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

You might also like

-