‘ടിക് ടോക്കി’ന്‍റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി .
നിരോധനം മൂലം ഭീമമായ നഷ്ടമാണ് തങ്ങൾക്കുണ്ടായതെന്ന് ടിക് ടോക് അറിയിച്ചിരുന്നു.
ചൈന്നൈ: സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ‘ടിക് ടോക്കി’ന്‍റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി . ടിക് ടോക്കിന്‍റെ പുന:പരിശോധനാ ഹർജിയിലാണ് നടപടി. ബുധനാഴ്ചക്കുള്ളിൽ നിരോധനത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ബുധനാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും അല്ലെങ്കില്‍ ടിക്ക് ടോക്കിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഇല്ലാതാവും എന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിർദ്ദേശം.
അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്നും മറ്റും ഈ ആപ്പ് പിന്‍വലിച്ചിരുന്നു.
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യത്തില്‍ നടപടി എടുത്തത് എന്ന് ചൂണ്ടിക്കാട്ടി ടിക്ക് ടോക്കിന്‍റെ മാതൃക കമ്പനിയായ ബൈറ്റ് ഡാൻസ് പുനപരിശോധന ഹർജി നൽകിയത്. നിരോധനം മൂലം ഭീമമായ നഷ്ടമാണ് തങ്ങൾക്കുണ്ടായതെന്ന് ടിക് ടോക് അറിയിച്ചിരുന്നു.