മധ്യപ്രദേശിൽ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാൻ ബി ജെ പി നീക്കം നാല് കോണ്‍ഗ്രസ് എംഎല്‍എമാരടക്കം എട്ട് എംഎല്‍എമാര്‍ റിസോര്‍ട്ടിലെത്തി
ബിജെപി നേതാവ് നരോട്ടം മിശ്രയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഗുഡ്ഗാവില്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഇന്നലെ അര്‍ധരാത്രി നടന്ന കൊടുവിൽമധ്യപ്രദേശില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാരടക്കം എട്ട് എംഎല്‍എമാര്‍ ഗുഡ്ഗാവിലെ റിസോര്‍ട്ടിലെത്തി. മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാക്കളെത്തിയതോടെ ഇവരിലൊരാളായ രമാ ഭായ് അവരോടൊപ്പം മടങ്ങി.
ബിജെപി നേതാവ് നരോട്ടം മിശ്രയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഗുഡ്ഗാവില്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എംഎല്‍എമാരെ വിലക്കു വാങ്ങാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കം.230 അംഗ സഭയിൽ കോൺഗ്രസിന് 114ഉം ബിജെപിക്ക് 107ഉം അംഗങ്ങളാണുള്ളത് 2 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു.