സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തളളി

നിഷേധിച്ച് ഇഡി എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ശിവശങ്കറിന്റെ നീക്കങ്ങള്‍ ദുരദ്ദേശപരമാണെന്നാണ് ഇഡി വാദിച്ചത്. ഇഡിക്കെതിരെ ഇന്നലെ ശിവശങ്കര്‍ ഉയര്‍ത്തിയ വാദങ്ങളും കോടതി തള്ളി,

0

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തളളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ശിവശങ്കര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍ നിഷേധിച്ച് ഇഡി എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ശിവശങ്കറിന്റെ നീക്കങ്ങള്‍ ദുരദ്ദേശപരമാണെന്നാണ് ഇഡി വാദിച്ചത്. ഇഡിക്കെതിരെ ഇന്നലെ ശിവശങ്കര്‍ ഉയര്‍ത്തിയ വാദങ്ങളും കോടതി തള്ളി,കഴിഞ്ഞ വ്യാഴാഴ്ച ജാമ്യഹര്‍ജിയില്‍ വാദം കേട്ട ശേഷം ഇന്ന് രാവിലെ 11 ന് വിധി പറയാനാണ് കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍ ശിവശങ്കര്‍ ഇന്നലെ രേഖാമൂലം സമര്‍പ്പിച്ച വാദങ്ങള്‍ എതിര്‍ത്ത് കൊണ്ട് രാവിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറകടറേറ്റ് സത്യാവങ്മൂലം നല്‍കിയതിന് പിന്നാലെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മൂന്ന് മണിയിലേക്ക് മാറ്റിവെക്കുകയായിരുന്നു.

ഇ.ഡിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചാണ് എം ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇ.ഡി ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തി. അത് താന്‍ നിരസിച്ചതാണ് തന്‍റെ അറസ്റ്റിലേക്ക് നയിച്ചത്. ഇ.ഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസ് അന്വേഷിക്കുന്നത്. സ്വപ്നയുടെ ലോക്കര്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. എന്‍.ഐ.എ പറയുന്നത് ലോക്കറിലെ പണം കള്ളക്കടത്തില്‍ നിന്നുള്ളതാണെന്നാണ്. കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടുകളിലെല്ലാം കള്ളക്കടത്ത് പണമാണ് ലോക്കറിലുണ്ടായിരുന്നതെന്ന് പറയുന്നു. എന്നാല്‍ ഇ.ഡി പറയുന്നത് കൈക്കൂലിയെന്ന്. കസ്റ്റംസ് ഓഫിസറെ താന്‍ വിളിച്ചുവെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്ന ഇ.ഡിയുടെ വാദം തെറ്റാണ്. താന്‍ വിളിച്ചത് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനെയാണ്. സ്വപ്നയോട് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിട്ടില്ല. ഇ.ഡി അവരുടെ താല്പര്യമനുസരിച്ചാണ് കേസ് അന്വേഷിക്കുന്നതെന്നുമാണ് ശിവശങ്കറിന്‍റെ വാദം.
അതിനിടെ ശിവശങ്കറെ ജയില‍ില്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി

You might also like

-