കള്ളപ്പണം വെളുപ്പിക്കൽ എം ശിവശങ്കരിനെതിരായ കുറ്റപത്രം  എൻഫോഴ്സ്മെന്റ്  ഡയറക്ട്രേറ്റ് ഈ മാസം 24ന് സമർപ്പിക്കും.

25, 26, 27 തീയതികളിൽ കോടതി അവധിയായതിനാലാണ് 24-ാം തീയതി പരിഗണിക്കുന്നത്.

0

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരിനെതിരായ കുറ്റപത്രം  എൻഫോഴ്സ്മെന്റ്  ഡയറക്ട്രേറ്റ് ഈ മാസം 24ന് സമർപ്പിക്കും. ശിവശങ്കർ അറസ്റ്റിലായി 60 ദിവസം പൂർത്തിയാക്കുന്നതിനു മൂൻപ് കുറ്റപത്രം നൽകാനാണ് എൻഫോഴ്സ്മെന്റ് നീക്കം. കുറ്റപത്രം സമർപ്പിക്കുന്നതോടെ സ്വാഭാവിക ജാമ്യത്തിന് ശിവശങ്കറിന് അർഹത ഉണ്ടാകില്ല. കഴിഞ്ഞ ഒക്ടോബർ 28 നായിരുന്നു ചോദ്യംചെയ്യലുകൾതക്ക് പിന്നാലെ ശിവശങ്കർ അറസ്റ്റിൽ ആയത്.

25, 26, 27 തീയതികളിൽ കോടതി അവധിയായതിനാലാണ് 24-ാം തീയതി പരിഗണിക്കുന്നത്. ഡിസംബർ 26ന് ശിവശങ്കർ അറസ്റ്റിലായി 60 ദിവസം തികയുന്ന പശ്ചാത്തലത്തിലാണ് നടപടി. സ്വാഭാവിക ജാമ്യത്തിനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.

You might also like

-