സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ കസ്റ്റംസ് കോടതിക്ക് കൈമാറി,ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ഡോളർ കടത്ത് കേസിൽ കസ്റ്റംസിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കൊച്ചി :കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയാണ് ഇന്ന് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ പരിഗണനക്കെത്തിയത്. പ്രതികളുടെ മൊഴികളല്ലാതെ മറ്റ് തെളിവുകൾ ശിവശങ്കറിനെതിരെയുണ്ടെങ്കിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇതേതുടർന്ന് മുദ്രവെച്ച കവറിൽ വാട്സ് ആപ്പ് ചാറ്റുകൾ അടക്കമുള്ള തെളിവുകൾ ഇന്ന് കസ്റ്റംസ് ഹാജരാക്കിയിരുന്നു.
ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്നതിനാൽ കസ്റ്റംസ് കേസിലെ ജാമ്യാപേക്ഷ മാറ്റിവയ്ക്കണമെന്ന് ശിവശങ്കറിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ കോടതി അനുവദിച്ചില്ല. തുടർന്നാണ് ജാമ്യാപേക്ഷ പിൻവലിച്ചത്. ഡോളർ കടത്ത് കേസിൽ കസ്റ്റംസിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതിനിടെ സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തൽ നടപടി ഇന്നും തുടരുകയാണ്.