സ്വര്ണക്കടത്ത് എം ശിവശങ്കറെ കസ്റ്റംസ് ഉടൻ അറസ്റ്റ് ചെയ്‌തേക്കും
2018 മുതൽ ശിവശങ്കരൻ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ഇടപെടൽ നടത്തിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതി അറിയിച്ചു
കൊച്ചി :സ്വര്ണക്കടത്തുകേസിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കരനെ അറസ്റ്റ് കസ്റ്റംസ് അറസ്റ്റ് ചെയ്‌തേക്കും . തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം. ശിവശങ്കർ സ്വർണം കൊണ്ടുവന്ന നയതന്ത്രബാഗേജ് വിട്ടുകിട്ടുന്നതിന് ഇടപെടൽ നടത്തിതെയി കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റംസ് അറസ്റ്റിന് ഒരുങ്ങുന്നത് .കേസുമായി ബന്ധപ്പെട്ട മൊഴി ശിവശങ്കരനിൽ നിന്നും രേഖപ്പെടുത്തിയിരുന്നു. ആദ്യം സ്വപ്ന അടക്കമുള്ള പ്രതികളുമായി സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ശിവശങ്കർ പറഞ്ഞിരുന്നത്. എന്നാൽ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറേ അറസ്റ്റ് ചെയ്യുന്നത് .
2018 മുതൽ ശിവശങ്കരൻ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ഇടപെടൽ നടത്തിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതി അറിയിച്ചു. ഇതിന്‍റെ എല്ലാം അടിസ്ഥാനത്തിലാണ് കസ്റ്റംസ് അറസ്റ്റിന് ഒരുങ്ങുന്നത്.
നേരത്തെ തുടർച്ചയായി 23 മണിക്കൂർ ചോദ്യം ചെയ്തതിന് പിന്നാലെ വിളിച്ചുവരുത്തി ശിവശങ്കരനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യാപേക്ഷയുമായി ശിവശങ്കർ കോടതിയെ സമീപിച്ചതോടെ ഇത് നടക്കാതെ വന്നു. തുടർന്ന് ഇ.ഡി യുടെ രണ്ടാഴ്ചത്തെ കസ്റ്റഡി കൂടി കഴിഞ്ഞതോടെയാണ് അറസ്റ്റ് ചെയ്യാനുള്ള നീക്കം കസ്റ്റംസ് ഊർജിതമാക്കിയത്