സി.എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ്
ആദ്യം നവംബര്‍ 6ന് നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡ് ബാധിച്ചതിനാല്‍ ഹാജരായില്ല. പിന്നീട് രണ്ടും മൂന്നും തവണ നോട്ടീസ് നല്‍കിയപ്പോഴും ഹാജരായില്ല.
തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ്. മറ്റന്നാൾ ഹാജരാകാൻ നിർദേശം. നാലാം തവണയാണ് നോട്ടീസ് നൽകുന്നത്.ആദ്യം നവംബര്‍ 6ന് നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡ് ബാധിച്ചതിനാല്‍ ഹാജരായില്ല. പിന്നീട് രണ്ടും മൂന്നും തവണ നോട്ടീസ് നല്‍കിയപ്പോഴും ഹാജരായില്ല. കോവിഡാനന്തര ചികിത്സയെ തുടര്‍ന്ന് ഹാജരാകാനാവില്ല എന്നാണ് അറിയിച്ചത്.
അതേസമയം ഇളവുകൾ തേടി രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. ഇ.ഡി ഓഫീസിൽ കൂടുതൽ സമയം കസ്റ്റഡിയിൽ വെക്കരുതെന്നും രവീന്ദ്രൻ ആവശ്യപ്പെടുന്ന അഭിഭാഷകന്‍റെ സാന്നിധ്യം അനുവദിക്കണമെന്നും ആവശ്യം.