മലബാറില്‍ ആഡംബര ബസ്സുകൾ പണിമുടക്കുന്നു.
കല്ലട ബസില്‍ യാത്രക്കാര്‍ നേരിട്ട അതിക്രമത്തെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ് നിയമനടപടികള്‍ കര്‍ശനമാക്കിയതിന് പിന്നാലെ പ്രതിഷേധവുമായ് ആഡംബര ബസ് ഉടമകള്‍ രംഗത്ത്.
കല്ലട ബസില്‍ യാത്രക്കാര്‍ നേരിട്ട അതിക്രമത്തെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ് നിയമനടപടികള്‍ കര്‍ശനമാക്കിയതിന് പിന്നാലെ പ്രതിഷേധവുമായ് ആഡംബര ബസ് ഉടമകള്‍ രംഗത്ത്.
മലബാറില്‍ ആഡംബര ബസ്സുകൾ പണിമുടക്കുന്നു. അൻപതോളം സർവീസുകൾ ഉണ്ടാകില്ലെന്ന് ബസ്സുടമകൾ അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
കല്ലട സംഭവത്തിന് ശേഷം ഓപ്പറേഷന്‍ നൈറ്റ് റൈഡര്‍ എന്ന പേരില്‍ വാഹന വകുപ്പ് നടത്തിയ പരിശോധനകളില്‍ നിരവധി ആഡംബര ബസുകള്‍ക്കും അവയുടെ ബുക്കിങ് ഓഫീസുകള്‍ക്കുള്‍പ്പെടെ നിയമം അനുശാസിക്കുന്ന ലൈസന്‍സുകള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് നിയമം ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു ഇതിന് പിന്നാലെയാണ് മലബാറില്‍ ആഡംബര ബസ്സുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. കോഴിക്കോട്,വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള ലക്ഷ്വറി ബസ്സുകളാണ് പണിമുടക്കുക