ലൂസിക്ക് തിരിച്ചടി മാടത്തിൽനിന്നും പുറത്താക്കിയ നടപടി ചോദ്യം ചെയ്തു നൽകിയ മൂന്നാമത് അപേക്ഷയും വത്തിക്കാൻ തള്ളി

ലൂസി നൽകിയ അപേക്ഷ തള്ളിയെന്ന് കാണിച്ചു വടികനിൽ നിന്നുമുള്ള ഔദ്യോഗിക കത്ത് സിസ്റ്റര്‍ ലൂസിക്ക് ലഭിച്ചു.

0

കോഴിക്കോട് :സഭ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സന്യസ്ത സഭയിൽ നിന്നും പുറത്താക്കിയ ലൂസി കളപുരക്കൽ മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാർപാപ്പക്ക് നല്‍കിയ അപേക്ഷയും തള്ളി . ലൂസി നൽകിയ അപേക്ഷ തള്ളിയെന്ന് കാണിച്ചു വടികനിൽ നിന്നുമുള്ള ഔദ്യോഗിക കത്ത് സിസ്റ്റര്‍ ലൂസിക്ക് ലഭിച്ചു. വത്തിക്കാന് നല്‍കിയ അവസാന അപേക്ഷയും തള്ളിയതോടെ ലൂസി കളപ്പുരക്കൽ ഇനി മഠത്തിലെ താമസം അവസാനിപ്പിച്ചു പുറത്തു പോകേണ്ടിവരും . മാത്രമല്ല മുന്ന് അപേക്ഷകളും വത്തിക്കാൻ പരിഹനിക്കാത്ത സാഹചര്യത്തിൽ ഇനി സിസ്റ്റര്‍ ലൂസിക്ക് വത്തിക്കാന് വിശദീകരണം നല്‍കാനുമാകില്ല അതേസമയം നിയമപോരാട്ടം തുടരുമെന്ന് ലൂസി വ്യക്തമാക്കി.

കാരയ്ക്കാമലയിലെ മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി നല്‍കിയമൂന്നാം അപേക്ഷയാണ് വത്തിക്കാന്‍ തള്ളിയത്. ലാറ്റിന്‍ ഭാഷയിലുള്ള കത്തില്‍ തുടക്കത്തില്‍ തന്നെ സിസ്റ്റര്‍ നല്‍കിയ അപേക്ഷ പൂര്‍ണമായി തള്ളുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.സഭ നിയമങ്ങൾ പാലിക്കത്തയി തെളിവുകൾ സഹിതം കണ്ടെത്തുകയും തുടർച്ചയായി സഭ നേതൃത്തത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തതായി തളിഞ്ഞതിനാൽ ലൂസിയുടെ അപേക്ഷ പരിഹനിക്കാനാകില്ലെന്നുമാണ് വാട്ടികന്റെ നിലപാട് മാത്രമല്ല സഭ ധികാരികൾ പലപ്രാവശ്യം നൽകിയ ഉപേദേശങ്ങളും നിർദേശങ്ങളും ലൂസി സ്വീകരിച്ചട്ടില്ലനും മറുപടികത്തിൽ വത്തിക്കാൻ വ്യ്കതമാകുന്നു ഈ സാഹചര്യത്തില്‍ ലൂസിക്ക് സന്യസ്ത സഭയിൽ നിന്നും പുറത്തു പോകേണ്ടി വരും
അതേസമയം മഠത്തില്‍ നിന്ന് പുറത്താക്കിയ രീതിയിലാണ് മറ്റ് കന്യാസ്ത്രീകള്‍ തന്നോട് പെരുമാറുന്നതെന്നും താന്‍ നല്‍കിയ പരാതികളില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും സിസ്റ്റര്‍ ലൂസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അവസാന പ്രതീക്ഷയായിരുന്ന അപേക്ഷയും വത്തിക്കാന്‍ തള്ളിയത്. എന്നാല്‍ മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്നും നിയമപോരാട്ടം തുടരുമെന്നുമാണ് ലൂസിയുടെ നിലപാട്

You might also like

-