നോര്‍ത്ത് അമേരിക്ക -കാനഡ- യൂറോപ്പ് ഭദ്രാസനം ലക്കി കുര്യന്‍ അവാര്‍ഡ് നേഹ തോമസിന്

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയില്‍ നിന്നും നൂറു ശതമാനം മാര്‍ക്ക് ലഭിച്ച നേഹ തോമസിന് ലക്കി കുര്യന്‍ എവര്‍റോളിംഗ് ട്രോഫി സമ്മാനിച്ചു.

0

ഡാളസ്: നോര്‍ത്ത് അമേരിക്ക -കാനഡ- യൂറോപ്പ് ഭദ്രാസനം സണ്‍ഡേ സ്‌കൂള്‍ സമാജം സംഘടിപ്പിച്ച ഡയോസിഷന്‍ പരീക്ഷയില്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയില്‍ നിന്നും നൂറു ശതമാനം മാര്‍ക്ക് ലഭിച്ച നേഹ തോമസിന് ലക്കി കുര്യന്‍ എവര്‍റോളിംഗ് ട്രോഫി സമ്മാനിച്ചു.

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തില്‍ ലോക സണ്‍ഡേ സ്‌കൂള്‍ ദിനമായി ആചരിച്ച നവംബര്‍ നാലിനു ഞായറാഴ്ച ചര്‍ച്ചില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ ഫ്‌ളോറിഡ സെന്റ് ലൂക്ക് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ബിബിന്‍ മാത്യുവാണ് എവര്‍റോളിംഗ് പ്ലാക്ക് നേഹ തോമസിനു നല്‍കിയത്. ഭദ്രാസന പരീക്ഷയില്‍ ഡിസ്റ്റിംഗ്ഷനോടെ പത്തൊമ്പത് വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കഴിഞ്ഞത് സണ്‍ഡേ സ്‌കൂള്‍ സൂപ്രണ്ട് ജോളി ബാബുവിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണെന്നു റവ. മാത്യു ജോസഫ് അച്ചന്‍ പറഞ്ഞു. സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുടെ സേവനത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായി റവ.ബിബിന്‍ അച്ചനും പറഞ്ഞു.

ഡാളസ് :സെന്റ് പോള്‍സ് ചര്‍ച്ചിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു വിജയം നേടാന്‍ കഴിഞ്ഞതെന്നും, വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കായി പരിശീലിപ്പിച്ച സഹ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സണ്‍ഡേ സ്‌കൂള്‍ സുപ്രണ്ട് ജോളി സാബു പ്രത്യേകം നന്ദി അറിയിച്ചു.

രതിക, നിഥിന്‍, ഏബല്‍, ജോവാന്‍, ആല്‍വിന്‍, ജയിംസ്, പ്രിയ, ബെഞ്ചമിന്‍, ജെറിന്‍, റിയ, മായ, ജെയ്ന്‍, ജോന, ബെനറ്റ്, കൃപ, ജോതം, അശ്വിന്‍, ജ്വല്‍ എന്നിവരാണ് സ്‌നേഹ തോമസിനു പുറമെ ഡിസ്റ്റിംഗ്ഷനു അര്‍ഹരായവര്‍.

You might also like

-