ഗോമയില്‍ വിമാനാപകടം 7 യാത്രക്കാരു മരിച്ചതായി സൂചന

കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയില്‍ വിമാനാപകടം. ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് 17 യാത്രക്കാരുള്ള വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് സൂചന.

0

ഗോമ: കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയില്‍ വിമാനാപകടം. ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് 17 യാത്രക്കാരുള്ള വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് സൂചന.നോര്‍ത്ത് കിവു പ്രവിശ്യയിലെ ഗോമയുടെ വിമാനത്താവളത്തിനടുത്തുള്ള വീടുകളിലേക്കാണ് വിമാനം തകര്‍ന്നു വീണത്. തകര്‍ന്ന വീടുകള്‍ക്കിടയില്‍ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന് മുന്‍പ് വിമാനത്തില്‍ നിന്ന് കറുത്ത പുക ഉയര്‍ന്നിരുന്നു. പ്രദേശവാസികള്‍ മുന്നിട്ടിറങ്ങിയാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

”ഇന്ന് രാവിലെ ഗോമ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നോര്‍ത്ത് കിവു ഗവര്‍ണര്‍ ദുഖമിറിയിച്ചിട്ടുണ്ട്. വിമാനം പറന്നുയരുന്നതിന് മുന്‍പ് വിമാനത്തില്‍ 17 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം”. നോര്‍ത്ത് കിവു ഗവര്‍ണര്‍ നാന്‍സു കാസിവിറ്റ കാര്‍ലിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

സംഭവസ്ഥലത്തേക്ക് രണ്ട് ഫയര്‍ എഞ്ചിനുകളുള്ള എമര്‍ജന്‍സി ക്രാഷ് ആന്‍ഡ് റെസ്‌ക്യൂ ടീമിനെ അയച്ചതായി കോംഗോയിലെ യുഎന്‍ മിഷന്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങളിലെ പോരായ്മ കാരണം മദ്ധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വിമാന അപകടങ്ങള്‍ പതിവാണ്.

You might also like

-