ലോക്ഡൗണ്‍ നീട്ടണമെന്ന് 7 സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4421 ആയി. 114 പേര്‍ മരിച്ചു. പതിനെട്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥീരികരിച്ച ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചു. സമൂഹ വ്യാപനമുണ്ടോയെന്നറിയാനുള്ള റാന്‍ഡം പരിശോധന ഇന്നുമുതല്‍ ഡല്‍ഹിയില്‍ ആരംഭിക്കും.
ഡൽഹി :കോവിഡ് പടരുന്ന സാഹചര്യത്തിൽ നീട്ടണമെന്ന് എഴുസംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു . രോഗബാധിതര്‍ ഏറ്റവു കൂടുതലുള്ള മഹാരാഷ്ട്ര ഉള്‍പ്പെടേയുള്ള സംസ്ഥാനങ്ങളാണ് നിയന്ത്രണം തുടരുമെന്ന ആവശ്യംകേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് ചേര്‍ന്ന കേന്ദ്ര സര്‍ക്കാരിന്‍റെ മന്ത്രിതല സമിതി യോഗം സമാപിച്ചു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4421 ആയി. 114 പേര്‍ മരിച്ചു. പതിനെട്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥീരികരിച്ച ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചു. സമൂഹ വ്യാപനമുണ്ടോയെന്നറിയാനുള്ള റാന്‍ഡം പരിശോധന ഇന്നുമുതല്‍ ഡല്‍ഹിയില്‍ ആരംഭിക്കും.രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ പകുതിയും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, അസം എന്നീ സംസ്ഥാനങ്ങളാണ് അടച്ചുപൂട്ടല്‍ തുടരണമെന്ന നിലപാട് അറിയിക്കുന്നത്. മേഘാലയില്‍ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കുള്ള അവധി ഏപ്രില്‍ മുപ്പത് വരെ നീട്ടി. പൂര്‍ണ അടച്ച് പൂട്ടലില്‍ ഇളവ് വരുത്താമെങ്കിലും രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മേഖലകളില്‍ സമ്പൂര്‍ണ്ണ നിയന്ത്രണം തുടരണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
രോഗവ്യാപനം കൂടുതലുള്ള മേഖലകളെ തരംതിരിച്ച് അവിടെ സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ തുടരാനും ബാക്കിയുള്ള ഇടങ്ങളില്‍ ചെറിയ ഇളവുകള്‍ വരുത്താനുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ആലോചനയെന്നാണറിയുന്നത്. ഇതിന് മുന്നോടിയായി സമൂഹവ്യാപനമില്ലെന്ന് ഉറപ്പ് വരുത്താനുള്ള റാന്‍ഡം ടെസ്റ്റിങ് നടത്തണം. ഇതിനായി അഞ്ച് ലക്ഷത്തോളം റാപിഡ് ടെസ്റ്റുകള്‍ ഈയാഴ്ച രാജ്യത്തെത്തും. രാജ്യത്തെ മുഴുവന്‍ ഹോട്സ്പോട്ടുകളിലും റാന്‍ഡം ടെസ്റ്റുകള്‍ നടത്തും. ഡല്‍ഹിയില്‍ നിസാമുദ്ദീന്‍, ദില്‍ഷാദ് ഗാര്‍ഡന്‍ മേഖലകളില്‍ റാന്‍ഡം ടെസ്റ്റിങ് ഇന്ന് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ അറിയിച്ചു.
ഡല്‍ഹിയില്‍ മാത്രം ഒരു ലക്ഷത്തോളം സാമ്പിളുകള്‍ ഈയാഴ്ച പരിശോധിക്കും. അതേസമയം രാജ്യത്തെ രോഗവ്യാപനത്തിന്‍റെ തോത് വര്‍ദ്ധിക്കുക തന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 354 പേര്‍ക്ക് രോഗം ബാധിച്ചു. 326 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. മലയാളി നഴ്സുമാരുള്‍പ്പെടേ പതിനെട്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണമായു അടച്ചത്. ഇതോടെ കിമോതെറാപ്പി ഉള്‍പ്പെടേയുള്ള കാന്‍സര്‍ ചിക്ത്സക്കായെത്തുന്ന രോഗികള്‍ ദുരിതത്തിലായി. ഇവര്‍ക്ക് ബദല്‍ സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല.