രാജ്യത്ത് ലോക് ഡൗൺ വീണ്ടും നീട്ടിയേക്കും ട്രെയിൻ സർവ്വീസ് ഇപ്പോൾ വേണ്ടാന്ന് മുഖ്യമന്ത്രിമാർ
മാഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ഡല്‍ഹി, ബംഗാള്‍ സംസ്ഥാനങ്ങളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. നിരവധി സംസ്ഥാനങ്ങളിൽ ഇപ്പോഴും കൊറോണ പടർന്ന സാഹചര്യത്തിൽ ലോക് ഡൗൺ പിൻവലിച്ചാൽ അത് ദൂരവ്യാപ പ്രത്യാഘാതങ്ങൾക്ക് ഇടയാവുമെന്നു മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു
ലോക് ഡൗൺ നീട്ടണം മാഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ഡല്‍ഹി, ബംഗാള്‍
ഡൽഹി : ഗുജറാത്ത് മഹാരാഷ്ട്ര തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ നീട്ടാന്‍ സാധ്യത. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ .അഞ്ച് സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു . മാഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ഡല്‍ഹി, ബംഗാള്‍ സംസ്ഥാനങ്ങളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. നിരവധി സംസ്ഥാനങ്ങളിൽ ഇപ്പോഴും കൊറോണ പടർന്ന സാഹചര്യത്തിൽ ലോക് ഡൗൺ പിൻവലിച്ചാൽ അത് ദൂരവ്യാപ പ്രത്യാഘാതങ്ങൾക്ക് ഇടയാവുമെന്നു മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു ഭീതിനിലനിക്കെ റെയിൽഗതാഗതം പുനരാരംഭിക്കുന്നത് സംസ്ഥാങ്ങൾ എതിർത്തു . രാജ്യത്ത് ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കരുതെന്ന് പ്രധാനമന്ത്രിയോട് യോഗത്തിൽ ആവശ്യപ്പെട്ടു
മുംബൈ ,ചെന്നെെ പൂനൈ ഉൾപ്പടെയുള്ള നഗരങ്ങളിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തുന്ന ഇളവുകൾ ഗുണത്തേക്കാൾ ഏറെ ഡുക്ഷ്യം ചെയ്യും തമിഴ്നാട്ടിൽ മെയ് 31 വരെ ട്രെയിൻ സർവീസിന് അനുമതി നൽകരുതെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യട്ടു .സംസ്ഥാനത്തു കൊറോണ പടരുന്നതിനാൽ ട്രെയിൻ സർവീസ് എപ്പോൾ വേണ്ടന്ന് തെലങ്കാന പ്രധാനമന്ത്രിയെ ധരിപ്പിച്ചു കോവിഡിനെതിരെ ഇന്ത്യ സ്വീകരിച്ച നിലപാട് ലോകതലത്തില്‍ അംഗീകരിക്കപ്പെട്ടെന്ന് മോദി പറഞ്ഞു.
അതേ സമയം വെെറസ് ബാധയുടെ കാലത്തും കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളുടെ കാര്യത്തിൽ കേന്ദ്രം വിവേചനം കാണിക്കുന്നതായും മമതാ ബാനർജി പറഞ്ഞു.പ്രധാനമന്ത്രിയുമായുള്ള യോഗത്തിലാണ് മമതാ ബാനർജി രൂക്ഷ വിമർശനം അഴിച്ചുവിട്ടത്.അതേസമയം കേരളത്തുണ് വേണ്ടി പ്രധാനമന്ത്രിക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പത്തൊൻപതിന ആവശ്യങ്ങളാണ് ഉന്നയിച്ചത് സംസ്ഥാങ്ങളുടെ ആവശ്യം പരിഗണിച്ച് ഇളവുകളൊടെ ലോക് ഡൗൺ നീട്ടാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്