ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം സംസ്ഥാനത്ത് കനത്തമഴ

ഇന്ന് 14 ജില്ലകളിലും നാളെ 12 ജില്ലകളിലും വ്യാഴാഴ്ച്ച 11 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്

0

കൊച്ചി : തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപം കൊണ്ട ന്യുന മർദ്ദം നിലവിൽ കോമറിൻ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിക്കുന്ന ന്യുന മർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 14 ജില്ലകളിലും നാളെ 12 ജില്ലകളിലും വ്യാഴാഴ്ച്ച 11 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

പത്തു ദിവസങ്ങൾക്ക് മുൻപാണ് തെക്കൻ ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടത് അവിടെ നിന്നും പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയ ന്യൂനമ‍ർദ്ദം ശ്രീലങ്കയ്ക്ക് മുകളിലായി രണ്ട് ദിവസം നിന്ന ശേഷമാണ് ഇപ്പോൾ വടക്ക് – പടിഞ്ഞാറ് ദിശയിലായി നീങ്ങി കൊണ്ടിരിക്കുന്നത്. അറബിക്കടലിൽ എത്തിയ ശേഷം ന്യൂനമ‍ർദ്ദം കൂടുതൽ കരുത്താർജ്ജിച്ചേക്കുമെന്നാണ് വിവിധ കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം.
സംസ്ഥാനത്ത് മൂന്നോ നാലോ ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. ഇന്നും നാളെയും ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇതിനാലാണ് സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും തുടരും. ഈ ദിവസങ്ങളിൽ മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.

You might also like

-