ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മന്ത്രി , സ്വന്തയുള്ളതു ചെറ്റക്കുടിലും ഒരുസൈക്കിളും

ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മന്ത്രി സ്വന്തയുള്ളതു ചെറ്റക്കുടിലും ഒരുസൈക്കിളും ഡീഷയിലെ ബാലസോര്‍ മണ്ഡലത്തില്‍ നിന്നും ബി.ജെ.ഡിയുടെ 104 കോടി സമ്പത്തുള്ള കോടീശ്വരനായ സ്ഥാനാര്‍ത്ഥി രബീന്ദ്രജീനയെ 12956 വോട്ടുകള്‍ക്കാണ് സാരംഗി പരാജയപ്പെടുത്തിയത്. എസ്.യുവികളും വാഹനവ്യൂഹങ്ങളൊന്നുമില്ലാതെ സൈക്കിളിലും നടന്നുമാണ് വോട്ടര്‍മാരെ കണ്ട് അദ്ദേഹം വോട്ടുതേടിയത്

0

രാഷ്ട്രപാതി ഭവനിലെ പ്രൗഢ ഗംഭീരമായ ചടങ്ങിൽ സത്യ പ്രതിജ്ഞ ചടങ്ങിലേക്ക് ചികി ഒതുക്കാതെ മുടിയുമായി വയസിനെക്കാൾ പ്രായം തോന്നിക്കുന്ന 56 നായി സത്യപ്രിതിഞ്ഞ ചെയ്യുന്നു . രാഷ്ട്ര പതി ഭവൻ അങ്കണത്തിൽ തടിച്ചുകൂടിയ ജനം ഈ മനുഷ്യൻ ആരെന്ന് ഉറ്റുനോക്കി രാഷ്ര പതി ഭവനിൽ എത്തിയതിൽ ഒട്ടും ആഡംബരമില്ലാതെ ലളിതമായി പരിവാരങ്ങളും ഒന്നുമില്ലാതെ എത്തി സത്യപ്രതിജ്ഞ നടത്തിയ ആൾആരെന്നറിയാൻ കൗതുകമായി ഒഡീഷയില്‍ ഒരു ആദിവാസി ഗ്രാമത്തിൽ ഓലക്കുടിലും സൈക്കിളും മാത്രം സ്വന്തമായുള്ളൊരു ഭാരതത്തിലെ ഏറ്റവും ദരിദ്രനായ എം.പി. ആദിവാസികള്‍ക്കിടയില്‍ സേവനം നടത്തുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പ്രതാപ് ചന്ദ്ര സാരംഗിയായിരുന്നു ഈ മനുഷ്യൻ

ഒഡീഷയിലെ ബാലസോര്‍ മണ്ഡലത്തില്‍ നിന്നും ബി.ജെ.ഡിയുടെ 104 കോടി സമ്പത്തുള്ള കോടീശ്വരനായ സ്ഥാനാര്‍ത്ഥി രബീന്ദ്രജീനയെ 12956 വോട്ടുകള്‍ക്കാണ് സാരംഗി പരാജയപ്പെടുത്തിയത്. എസ്.യുവികളും വാഹനവ്യൂഹങ്ങളൊന്നുമില്ലാതെ സൈക്കിളിലും നടന്നുമാണ് വോട്ടര്‍മാരെ കണ്ട് അദ്ദേഹം വോട്ടുതേടിയത്.

പ്രചരണപര്യടനമാവട്ടെ ഓട്ടോറിക്ഷയിലും സൈക്കിളിലുമായിരുന്നു.അവിവാഹിതനായ സാരംഗി മാതാവിനൊപ്പം ഓലക്കുടിലിലായിരുന്നു താമസം . കഴിഞ്ഞ വര്‍ഷം മാതാവ് മരണപ്പെട്ടതോടെ കുടിലില്‍ ഏകനായി. ആദിവാസി സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന സാരംഗിക്ക് വന്‍ ജനപിന്തുണയാണുള്ളത്. ബാലസോറിലെ ആദിവാസികുട്ടികള്‍ക്ക് പഠിക്കാനായി നിരവധി വിദ്യാലയങ്ങളാണ് സാരംഗിയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ചത്. സാരംഗി രണ്ട് തവണ ഒഡീഷ നിയമസഭയില്‍ അംഗമായിരുന്നു.

You might also like

-