ഡാളസ് കേരള അസോസിയേഷന്‍ കേരള നൈറ്റ് ജൂണ്‍ 8 ശനിയാഴ്ച  

0

ഗാര്‍ലന്റ് (ഡാളസ്സ്): ഡാളസ്സ് കേരള അസ്സോസിയേഷന്‍ അംഗങ്ങളുടെ കലാഭിരുചി വളര്‍ത്തുന്നതും, വിവിധ കലകള്‍ പ്രകടിപ്പിക്കുന്നത് വേദിയൊരുക്കുന്നതിനും ഉദ്ദേശിച്ചു അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള കേരള നൈറ്റ് ഈ വര്‍ഷം ജൂണ്‍ 8 ശനിയാഴ്ച സമുചിതമായി ആഘോഷിക്കുന്നു.

കരോള്‍ട്ടണ്‍ സെന്റ് മേരീസ് മലങ്കര ജാക്കോബെറ്റ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (കരോള്‍ട്ടണ്‍, ഓള്‍ഡ് ഡന്റന്റോസ്) വൈകിട്ട് 6.30 മുതലാണ് പരിപാടികള്‍ ആരംഭിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.കേരള അസ്സോസിയേഷന്‍ മെമ്പര്‍മാര്‍ക്ക് രണ്ട് പരിപാടികള്‍ പരെ അവതരിപ്പിക്കുവാന്‍ അവസരം നല്‍കും. ഒരു ഡോളര്‍ പ്രവേശന ഫീസായി നിശ്ചയിച്ചിട്ടുണ്ട്. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടെന്ന് ആര്‍ട്ട് ഡയറക്ടര്‍ അനശ്വര്‍ മാംമ്പിള്ളി പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ക്ക് അനശ്വര്‍ മാമ്പിള്ളി: 214 997 1385.

You might also like

-