പൗരത്വഭേദഗതിക്കെതിരെ മായി രാഹുൽ ഗാന്ധിയുടെലോങ് മാർച്ച് : യുഡിഎഫിന്‍റെ മനുഷ്യഭൂപടം ഇന്ന്
"ചങ്കുറപ്പോടെ ഭാരതമെന്ന മുദ്രാവാക്യം" ഉയര്‍ത്തിയാണ് സംസ്ഥാനത്ത് ഇതുവരെ കാണാത്തവിധമുള്ള പ്രതിഷേധത്തിന് യു.ഡി.എഫ് തയാറെടുക്കുന്നത്.
തിരുവനന്തപുരം :ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ പൗരത്വഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീര്‍ക്കാന്‍ യു.ഡി.എഫ്. വൈകിട്ട് പതിമൂന്ന് ജില്ലാ കേന്ദ്രങ്ങളിലായി സൃഷ്ടിക്കുന്ന ഭൂപടത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളാകും. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ രാവിലെ ഭരണഘടന സംരക്ഷണ ലോങ്മാര്‍ച്ച് നടക്കും. “ചങ്കുറപ്പോടെ ഭാരതമെന്ന മുദ്രാവാക്യം” ഉയര്‍ത്തിയാണ് സംസ്ഥാനത്ത് ഇതുവരെ കാണാത്തവിധമുള്ള പ്രതിഷേധത്തിന് യു.ഡി.എഫ് തയാറെടുക്കുന്നത്. തിരുവനന്തപുരത്ത് പുത്തരികണ്ടത്തും കൊച്ചിയില്‍ മറൈല്‍ ഡ്രൈവിലും കോഴിക്കോട് വടകര സ്റ്റേഡിയത്തിലും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് രാജ്യമാതൃകയില്‍ പ്രതിഷേധഭൂപടം തീര്‍ക്കും. നാലുമണിയോടെ പ്രവര്‍ത്തകരെത്തും നാലരയോടെ ഭൂപടത്തിനുള്ളില്‍ അണിനിരക്കും. തുടര്‍ന്ന് പൊതുസമ്മേളനം. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.െക ആന്റണിയും കൊച്ചിയില്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും, കോഴിക്കോട് ഉമ്മന്‍ചാണ്ടിയും കണ്ണൂരില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സമ്മേളനം ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി വെടിയേറ്റ് മരിച്ച 5.17ന് ഭരണഘടന സംരക്ഷണപ്രതിജ്ഞ ചൊല്ലും.
ഹൈദരലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും മലപ്പുറത്തും, പി.ജെ ജോസഫ് ഇടുക്കിയിലും ഷിബു ബേബി ജോണ്‍ പത്തനംതിട്ടയിലും മനുഷ്യഭൂപടത്തിന് നേതൃത്വം നല്‍കും. സംയുക്തസമരത്തിന് തയാറാകാത്തതിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിക്കും എല്‍.ഡി.എഫിനുമുള്ള മറുപടി കൂടിയാകും ഭൂപടമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ അവകാശവാദം.