ലോക്ക് ഡൗണ്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇന്ന് രാവിലെ 10 മണിക്ക്

കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ മൂന്നായി തിരിച്ചായിരിക്കും ഇളവുകൾ അനുവദിക്കുക

0

ഡൽഹി :ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്നുണ്ടാവും. രാവിലെ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. മാർച്ച് 24ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അർധരാത്രി അവസാനിക്കുകയാണ്.ചില ഇളവുകളോടെ ലോക്ക്ഡൗൺ രണ്ടാഴ്ചകൂടി നീട്ടാൻ ശനിയാഴ്ച ചേർന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിൽ ധാരണയായിരുന്നു.

കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ മൂന്നായി തിരിച്ചായിരിക്കും ഇളവുകൾ അനുവദിക്കുക. അടച്ചിടലിന് ഇളവുനൽകിയാലും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കും. രാജ്യത്തെ പകുതിയോളം ജില്ലകളിൽ കോവിഡ് ബാധയുണ്ട്. കോവിഡ് ഇല്ലാത്ത ജില്ലകളിൽ നിയന്ത്രിതമായ തോതിൽ യാത്രകളും മറ്റു പ്രവർത്തനങ്ങളും അനുവദിച്ചേക്കും. അതേസമയം, പൊതുഗതാഗതമോ അന്തർ സംസ്ഥാന യാത്രകളോ ഉടൻ പുനഃരാരംഭിക്കില്ല.

മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് ഇതുവരെ നിയന്ത്രണാധീനമാകാത്തതും ഉത്തര്‍ പ്രദേശിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ പുതിയ 80 ജില്ലകളിലേക്ക് കൂടി കോവിഡ് വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. മൂന്നാഴ്ച കാലത്തെ ലോക്ക് ഡൗണിലൂടെ രോഗത്തിന്റെ വ്യാപനം വലിയൊരളവില്‍ ചെറുക്കാനായെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വിലയിരുത്തല്‍. എന്നാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് കോവിഡ് മൂലം തിരിച്ചടി നേരിട്ടത് കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുണ്ട്. ലോക്ക്ഡൗണ്‍ നീട്ടുമ്പോഴും സാധ്യമായ മേഖലകളില്‍ ഇളവു നല്‍കാനാണ് കേന്ദ്രം ആലോചിക്കുന്നത്.

You might also like

-