ലോക്ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ച്കെ.സുരേന്ദ്രന്റെ യാത്ര വിവാദത്തിൽ
സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. സുരേന്ദ്രന് യാത്ര ചെയ്യാൻ പാസ് നൽകിയോ എന്ന് ഡി.ജി.പി തന്നെ വ്യക്തമാക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ലോക്ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ച് നടത്തിയ യാത്ര വിവാദമായി. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തെത്തിയ കെ. സുരേന്ദ്രൻ വാർത്ത സമ്മേളനം നടത്തിയിരുന്നു. ലോക്ഡൗണ്‍ സമയത്ത് യാത്ര പാടില്ലെന്ന കേന്ദ്ര സർക്കാർ നിർദേശം സുരേന്ദ്രൻ ലംഘിച്ചെന്നാണ് ആരോപണം.
സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. സുരേന്ദ്രന് യാത്ര ചെയ്യാൻ പാസ് നൽകിയോ എന്ന് ഡി.ജി.പി തന്നെ വ്യക്തമാക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ പന്ത്രണ്ട് ദിവസമായി കെ.സുരേന്ദ്രന്‍ കോഴിക്കോട് ഉള്ള്യേരിയിലെ വസതിയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരത്ത് എത്തി വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു
ലോക് ടൗണിന്റെ സമയത്തു ജില്ലാ വിട്ട് പുറത്തുപോകണമെങ്കിൽ പ്രതെയ്ക പാസ്സ് ആവശ്യമാണ് സേവാഭാരതിയുടെ പാസ് ഉപയോഗിച്ചായിരുന്നു കെ സുരേന്ദ്രനറെ യാത്ര