ഷാഹിദ കമാലിന്റ വിദ്യാഭ്യാസ യോഗ്യത വ്യാജ രേഖയാണെന്ന് തെളിയിക്കാൻ തെളിവുകൾ ഇല്ല ലോകായുക്ത
ഷാഹിത കമാൽ കമ്മീഷൻ അംഗമായ ശേഷമാണ് ഡെലിറ്റ് നേടിയത്. ഇത് വ്യാജമാണെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞില്ല.
തിരുവനന്തപുരം | ഷാഹിദ കമാലിന്റ വിദ്യാഭ്യാസ യോഗ്യത വ്യാജ രേഖയാണെന്ന് തെളിയിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത പറയുന്നു. കേസില്‍ പരാതിക്കാർക്ക് വിജിലൻസിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത അറിയിച്ചു. അതേസമയം, ഷാഹിത കമാലിനെതിരെ ലോകായുക്ത വിമർശനം ഉന്നയിച്ചു. ഷാഹിത കമാൽ കമ്മീഷൻ അംഗമായ ശേഷമാണ് ഡെലിറ്റ് നേടിയത്. ഇത് വ്യാജമാണെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞില്ല. തെരെഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത തെറ്റായ രേഖപ്പെടുത്തിയെന്ന് ഷാഹിത കമാലും ലോകായുക്തയിൽ സമ്മതിച്ചിരുന്നു.
ഡോക്ടറേറ്റ് വ്യാജമെന്നായിരുന്നു ലോകായുക്തയിലെ പരാതി. തെറ്റായ വിദ്യാഭ്യാസ യോഗ്യത തെരെഞ്ഞെടുപ്പിന് നൽകിയ ഷാഹിദ കമാലിന് വനിത കമ്മിഷനംഗമായി തുടരാനാകില്ലെന്നാണ് പരാതിക്കാരിയുടെ വാദം. വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മീഷൻ അംഗമാകാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയെന്നാണ് ലോകായുക്തക്ക് മുന്നിലെത്തിയ പരാതി. തെരെഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത തെറ്റായിട്ടാണ്ട് രേഖപ്പെടുത്തിയെന്ന് ഷാഹിത ലോകായുക്തയിൽ സമ്മതിച്ചിരുന്നു.
പരാതിക്കെതിരെ ഷാഹിദ കമാൽ നൽകിയ സത്യവാങ്മൂലത്തിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. 2011 തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോള്‍ ബികോം ബിരുദമുണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ കമാൽ സത്യവാങ്മൂലത്തിൽ സമ്മതിച്ചിരുന്നു. 2016ൽ അണ്ണാമലൈ സവ്വകലാശാലയിൽ നിന്നും ബിരുദവും, അതിന് ശേഷം ബിരുദാനന്ദ ബിരുദവും നേടിയെന്നും കോടതിയെ അറിയിച്ചിരുന്നു. കസാഖിസ്ഥാൻ ഓപ്പണ സർവ്വകലാശാലയിൽ നിന്നും ഓണററി ഡോക്ടറേറ്റുണ്ടെന്നുമാണ് കോടതിയെ അറിയിച്ചത്.
കസാക്കിസ്ഥാനിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് കോപ്ലിമെന്ററി മെഡിസിനില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചെന്നായിരുന്നു ഷാഹിദയുടെ വാദം. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിഗ്രിയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ രേഖ നല്കി. എന്നാല്‍ അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രി നേടിയെന്ന് പിന്നീട് വിശദീകരിച്ചിരുന്നു. ബികോം പാസാകാത്ത ഷാഹിദ കമാലിന് ഡോക്ടറേറ്റ് എങ്ങനെ ലഭിച്ചെന്നാണ് പരാതിക്കാരിയായ വട്ടപ്പാറ സ്വദേശി അഖില ഖാന് കോടതിയില്‍ ഉന്നയിച്ചത്.