ലോക കേരളസഭ മലയാളി നേതൃസംഗമം സംഘടിപ്പിച്ചു.ദുരിതബാധിതർക്കാപ്പം
ദുരിതബാധിതർക്കാപ്പം, സർക്കാരിനൊപ്പം കൈകോർക്കാം എന്ന ആഹ്വാനവുമായി ലോക കേരളസഭ സംഘടിപ്പിച്ച മലയാളി നേതൃസംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : പ്രളയകെടുതി അഭിമുഖീകരിക്കുന്ന ദുരിതബാധിതർക്കാപ്പം, സർക്കാരിനൊപ്പം കൈകോർക്കാം എന്ന ആഹ്വാനവുമായി ലോക കേരളസഭ സംഘടിപ്പിച്ച മലയാളി നേതൃസംഗമം സംഘടിപ്പിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ അംഗം ഡോ. ജിനു സഖറിയ നേതൃസംഗമം ഉമ്മൻ ഉദ്ഘാനം ചെയ്തു. നാടിന്റെ നട്ടെല്ലായി നില നിൽകുന്ന പ്രവാസികൾക്കുള്ള സംരക്ഷണം ഇടതുപക്ഷ സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ പ്രഥമ സ്ഥാനാമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ചേർന്ന സംഗമത്തിന് ശ്രീം ലാൽ അദ്ധ്യക്ഷനായിരുന്നു. എൻ. അജിത്കുമാർ പ്രവർത്തനങ്ങളെ വിശദീകരിച്ചു. മുബാറക് കമ്റോത്ത് (ജി.കെ.പി.എ), മുഹമ്മദ് ഫെയ്സൽ(ഫിമ), സക്കിർ ഹുസ്സൈൻ (കെ.ഐ. ജി), ജ്യോതി ദാസ് (സ്വാന്തനം), ഐവി അലക്സ് (ഇടുക്കി അസോസിയേഷൻ), സത്താർ കുന്നിൽ (ഐ. എൻ. എൽ), ടി.വി. ഹിക്മത്ത് (കല), ജേക്കബ്ബ് ചണ്ണപ്പേട്ട, ബഷീർ ബാത്ത, വി.ഡി. പൗലോസ് എന്നിവര്‍ 2020ൽ തിരുവനന്തപുരത്തു നടക്കാൻ പോകുന്ന എൽ. കെ. എസ് മീറ്റിംഗിലേക്ക് നിർദ്ദേശങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. അഭിപ്രായങ്ങൾ ക്രോഡീകരിച്ചു കൊണ്ട് ബാബു ഫ്രാൻസിസ് സംസാരിച്ചു. സാം പൈനുംമൂട് ജനറൽ കൺവീനറായ 101 അംഗങ്ങളുള്ള ഫോളോ അപ് കമ്മിറ്റി രൂപീകരണവും നടന്നു. നേതൃസംഗമത്തിനെത്തിയവർക്ക് സാം പൈനുംമൂട് സ്വാഗതവും തോമസ് മാത്യു കടവിൽ നന്ദിയും രേഖപ്പെടുത്തി.