ലോക്സഭ തെരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും

വൈകിട്ടോടെ മണ്ഡലങ്ങളിലെ അന്തിമ സ്ഥാനാര്‍ഥി പട്ടിക വ്യക്തമാകും. ഈ മാസം 23നാണ് വോട്ടെടുപ്പ്. 20 മണ്ഡലങ്ങളിലായി 242 നാമനിര്‍ദേശ പത്രികകള്‍ക്കാണ് അംഗീകരം ലഭിച്ചിട്ടുള്ളത്

0

തിരുവനതപുരം :ലോക്സഭ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. വൈകിട്ടോടെ മണ്ഡലങ്ങളിലെ അന്തിമ സ്ഥാനാര്‍ഥി പട്ടിക വ്യക്തമാകും. ഈ മാസം 23നാണ് വോട്ടെടുപ്പ്. 20 മണ്ഡലങ്ങളിലായി 242 നാമനിര്‍ദേശ പത്രികകള്‍ക്കാണ് അംഗീകരം ലഭിച്ചിട്ടുള്ളത്. 303 പത്രികകള്‍ ലഭ്യമായതില്‍ ഡമ്മികളുള്‍പ്പെടെ 61 നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി അവസാനിക്കുന്നതോടെ മത്സര ചിത്രം മനസിലാക്കാന്‍ സാധിക്കും.

പല മണ്ഡലങ്ങളിലം അപരന്‍മാര്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളിയാകാറുണ്ട് വയനാട്ടിൽ രാഹുൽ ഗാന്ധിക്കും അപരാനയുണ്ട് . പത്രിക പിന്‍വലിക്കാനുള്ള സമയം കഴിയുന്നതോടെ ഇതിനും വ്യക്തത വരും. ത്രികോണ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളുടെയും സാന്നിധ്യം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ഒന്നാകും. നിലവില്‍ വയനാട് മണ്ഡലത്തിലാണ് ഏറ്റവും നാമനിര്‍ദേശപത്രിക അംഗീകരിച്ചിട്ടുള്ളത്. അടുത്ത മാസം 23നാണ് ഫലപ്രഖ്യാപനം.

You might also like

-