ലോക്ക് ഡൗണ്‍ ഇളവുകളില്‍ തിരുത്തല്‍ വരുത്തി കേരളം.

ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല. പകരം ബാര്‍ബര്‍മാര്‍ക്ക് വീടുകളിലെത്തി മുടിവെട്ടാം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചപ്പോള്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയം രാത്രി 9 വരെയാക്കി പുന:ക്രമീകരിച്ചു.

0

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകളില്‍ തിരുത്തല്‍ വരുത്തി കേരളം. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനും ബാര്‍ബര്‍ഷോപ്പുകള്‍ തുറക്കാനുമുള്ള അനുമതിയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവുകളില്‍ തിരുത്തല്‍ വരുത്തിയത്.
ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല. പകരം ബാര്‍ബര്‍മാര്‍ക്ക് വീടുകളിലെത്തി മുടിവെട്ടാം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചപ്പോള്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയം രാത്രി 9 വരെയാക്കി പുന:ക്രമീകരിച്ചു.

സംസ്ഥാനം ലോക് ഡൗണ്‍ ഇളവുകള്‍ നല്‍കിയത് കേന്ദ്ര നിര്‍ദ്ദേശത്തില്‍ വെള്ളം ചേര്‍ത്തിട്ടാണെന്നും ലോക്ക് ഡൗണ്‍ നിയന്ത്രണം ലഘൂകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് ഇളവുകള്‍ നല്‍കാനാകില്ല. മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ കേന്ദ്രം അനുവദിച്ചിരിക്കുന്ന ഇളവുകള്‍ മാത്രമെ നടപ്പിലാക്കാവൂ എന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.

കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെ ചില സംസ്ഥാനങ്ങള്‍ ഏപ്രില്‍ 20 മുതല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുമെന്ന് സ്വന്തം നിലക്ക് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങല്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും നിയന്ത്രണങ്ങള്‍ ലഘൂകരിക്കരുതെന്നും കത്തില്‍ പറയുന്നു

You might also like

-