തിരുവനന്തപുരം :തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകളില്‍ തിരുത്തു വരുത്തുമെന്ന ചീഫ് സെക്രട്ടറിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് ഒരു സമൂഹത്തെയാകെ അപകടത്തില്‍പ്പെടുത്തുമെന്നും തെറ്റുതിരുത്താന്‍ തയ്യാറായതില്‍ സന്തോഷമെന്നും മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബാര്‍ബര്‍ ഷോപ്പ് പ്രവര്‍ത്തനം, റസ്റ്റോറന്റില്‍ ഇരുന്ന് ഭക്ഷണം കഴിയ്ക്കല്‍ എന്നിവ പിന്‍വലിക്കുമെന്നാണ് മാദ്ധ്യമങ്ങളില്‍ നിന്ന് അറിഞ്ഞത്. സാമൂഹിക അകലം എത്രത്തോളം പാലിക്കുന്നോ, അത്രത്തോളം സുരക്ഷിതരാവുകയാണ് ജനങ്ങള്‍. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് ഒരു സമൂഹത്തെ ഒന്നാകെ അപകടത്തില്‍ പെടുത്തുമെന്നോര്‍ക്കുക. അവസരോചിത ഇടപെടലുകളാണ് സര്‍ക്കാരുകള്‍ നടത്തേണ്ടതെന്നും മുരളീധരന്‍ വ്യക്തമാക്കി.
സംസ്ഥാനം പ്രഖ്യാപിച്ച് ലോക്ക് ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്രം നിലപാട് കടുപ്പിക്കുകയും കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരണം ചോദിച്ച് സംസ്ഥാനത്തിന് കത്തയക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാനം അധികമായി നല്‍കിയ ഇളവുകളില്‍ തിരുത്തല്‍ വരുത്തുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
കൊവിഡിന്റെ വ്യാപനം പിടിച്ചുകെട്ടാൻ കേരളത്തിന് കഴിഞ്ഞത് ലോക്ഡൗൺ കർശനമാക്കിയതുകൊണ്ടാണ്. ഇപ്പോൾ ആ നിയന്ത്രണങ്ങളെല്ലാം ഇളവുകളോടെ നടപ്പാക്കുമ്പോൾ അടച്ചിടൽ എന്ന ആശയത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതാവുകയാണ്. 7 ജില്ലകളിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ആളുകൾ കൂട്ടമായി പുറത്തിറങ്ങുകയാണ്. തിരുവനന്തപുരം നഗരാതിർത്തികളിൽ നിയന്ത്രണം പാളിയെന്ന് വ്യക്തമാക്കുന്നതാണ് നിരത്തുകളിൽ കാണുന്ന വൻ തിരക്ക്.
ലോക് ഡൗൺ പൊതു മാനദണ്ഡങ്ങൾ ലംഘിച്ചതിന് ചീഫ് സെക്രട്ടറിയോട് കേന്ദ്ര സർക്കാർ വിശദീകരണം തേടിയിരിക്കുകയാണ്. മാർഗരേഖയിൽ വെള്ളം ചേർത്തത് അംഗീകരിക്കാനാവില്ല. സാമൂഹിക അകലം പാലിച്ചാൽ മാത്രമേ നമുക്ക് ഈ മഹാമാരിയെ തുരത്താനാകൂ. കേരളം വളരെ മികച്ച രീതിയിൽ കൊവിഡ് പ്രതിരോധം നടത്തിയെന്ന ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുത് എന്നാണ് എന്റെ അഭ്യർത്ഥന. ബാർബർ ഷോപ്പുകളും ഹോട്ടലുകളുമടക്കം കടകളെല്ലാം തുറന്നിട്ടാൽ പിന്നെ ലോക് ഡൗൺ കൊണ്ടെന്ത് പ്രയോജനം?
കൊവിഡ് ലക്ഷണങ്ങളില്ലാതിരുന്ന പ്രവാസിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഗൾഫിൽ നിന്നു വന്ന് 35 ദിവസമായപ്പോഴാണ് രോഗബാധ. കേരളം കരുതലോടെ ഇരിക്കണമെന്ന മുന്നറിയിപ്പാണ് ഇത്തരം കേസുകൾ നൽകുന്നത്. രോഗ ബാധ സാമൂഹിക വ്യാപനത്തിലേക്ക് എത്താതിരിക്കാൻ ലോക് ഡൗൺ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചേ മതിയാകൂ. ഇളവുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം!
1KRajesh V V and 1K others
Like
Comment
ലോക് ഡൗൺ ഇളവുകളിൽ തിരുത്തു വരുത്തുമെന്ന ചീഫ് സെക്രട്ടറിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. ബാർബർ ഷോപ്പ് പ്രവർത്തനം, റസ്റ്റോറൻ്റിൽ ഇരുന്ന് ഭക്ഷണം കഴിയ്ക്കൽ എന്നിവ പിൻവലിക്കുമെന്നാണ് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്. സാമൂഹിക അകലം എത്രത്തോളം പാലിക്കുന്നോ, അത്രത്തോളം സുരക്ഷിതരാവുകയാണ് ജനങ്ങൾ. ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ഒരു സമൂഹത്തെ ഒന്നാകെ അപകടത്തിൽ പെടുത്തുമെന്നോർക്കുക. അവസരോചിത ഇടപെടലുകളാണ് സർക്കാരുകൾ നടത്തേണ്ടത്. തെറ്റു തിരുത്താൻ തയ്യാറായതിൽ സന്തോഷം
Related